വയനാടൻ പാട്ടുമായി വിജയ് ബാബുവും ദേവനും; വിഡിയോ
Mail This Article
ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സംരംഭമായ ഫ്രൈഡേ മ്യൂസിക് കമ്പനി നിർമിച്ച ആദ്യ ഗാനം റിലീസ് ചെയ്തു. വയനാടൻ പാട്ട് എന്ന പേരോടു കൂടി റിലീസ് ചെയ്ത വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ദേവൻ ആണ്.
റഷീദ് നാസെർ ആണ് സംഗീതം നൽകി പാട്ട് ആലപിച്ചിരിക്കുന്നത്. ഗാനരചന വിഷ്ണു വിജയൻ. ഛായാഗ്രഹണം വിഷ്ണു പണിക്കർ. റഷീദ് നാസെർ, ആരാധ്യ ആനി, വിനയ് ബാബു, ജീവൻ, ബിബിൻ എന്നിവരാണ് അഭിനേതാക്കൾ.
പുതിയ സംരംഭത്തെക്കുറിച്ച് വിജയ് ബാബുവിന്റെ വാക്കുകൾ:
ഇന്ന് നമ്മൾ മലയാളികൾക്ക് വിഷുദിനം. ഒരു കൊയ്ത്തുകാലത്തിന്റെ / പുതു വർഷത്തിന്റെ ആരംഭം . ഇതുവരെയെന്നപോലെ, നമ്മുക്ക് ഒരുമിച്ച് തന്നെ കൊറോണ എന്ന മഹാമാരിയെ നേരിടാം.അല്പം വേറിട്ടതെങ്കിലും, പുതിയ പ്രതീക്ഷകൾക്ക് തുടക്കം ഇട്ടുകൊണ്ട് തന്നെ ഈ വിഷു നമുക്ക് കൊണ്ടാടാം.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ഒരു എളിയ സംരംഭത്തിന് ഈ അവസരത്തിൽ തുടക്കം കുറിക്കുകയാണ്: ഫ്രൈഡേ മ്യൂസിക് കമ്പനി
ലോകത്തിന് മുൻപിൽ കേരളം വീണ്ടും അതിജീവിച്ച് കാണിക്കുമ്പോൾ, പ്രതീക്ഷകൾക്ക് വീണ്ടും തിരി തെളിയുമ്പോൾ, ഒരു കുഞ്ഞു മ്യൂസിക് വീഡിയോ നിങ്ങൾക്കായി ഫ്രൈഡേ മ്യൂസിക് കമ്പനി സമർപ്പിക്കുന്നു. ഇന്ന് വിഷു ദിനത്തിൽ "വയനാടൻ പുലരിമഞ്ഞിൽ ആവി പറക്കണ കട്ടൻകാപ്പി" പോലെ അവൾ ...