ഇരട്ട വേഷത്തിൽ അഹാനയുടെ ഡാൻസ്; അഭിനന്ദിച്ച് താരങ്ങൾ
Mail This Article
സൂപ്പർഹിറ്റ് ഗാനത്തിനു തകർപ്പൻ ചുവടുകളുമായി യുവതാരം അഹാന കൃഷ്ണ. ജാക്വലിന്‍ ഫര്‍ണാണ്ടസും ബാദ്ഷായും ഒന്നിച്ച ‘ഗേണ്ഡ ഫൂല്‍’ എന്ന വൈറൽ ബോളിവുഡ് ഗാനത്തിനാണ് താരം ചുവടു വച്ചത്. വിഡിയോയിൽ വ്യത്യസ്തമായ രണ്ടു ലുക്കിലാണ് അഹാന എത്തുന്നത്. താരത്തിന്റെ വേഷപ്പകർച്ചയും അനായാസേനയുള്ള ചുവടുകളും ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
നവ്യ നായര്‍, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങി പ്രമുഖരുൾപ്പെടെ നിരവധി പേർ അഹാനയുടെ നൃത്തത്തെ പ്രശംസിച്ച് കമന്റുകളിട്ടു. ‘ഡാന്‍സിങ് ക്വീന്‍’ എന്നാണ് പൂര്‍ണിമ അഹാനയെ വിശേഷിപ്പിച്ചത്.
അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും ഒരുമിച്ചുള്ള ഡാൻസ് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകാറുണ്ട്. അഹാന പാട്ടു പാടുന്നതിന്റെയും ചുവടു വയ്ക്കുന്നതിന്റെയും വിഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ പങ്കുവച്ച വിഡിയോയും വൈറലായിരിക്കുകയാണ്.