ADVERTISEMENT

വളർത്തു പൂച്ചയുടെ വേർപാടിന്റെ സങ്കടത്തിൽ പോപ് താരം കാറ്റി പെറി സമൂഹമാധ്യമത്തിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പ് വൈറലാകുന്നു. പൂച്ചയ്ക്കൊപ്പമുള്ള പഴയ കാല ചിത്രം പങ്കുവച്ചുകൊണ്ടാണ് കാറ്റിയുടെ പോസ്റ്റ്. കിറ്റി എന്നാണ് പൂച്ചയുടെ പേര്. വർഷങ്ങൾക്കു മുൻപ് കിറ്റിയെ കണ്ടപ്പോൾ മുതലുള്ള കാര്യങ്ങൾ കാറ്റി സമൂഹമാധ്യമത്തില്‍ കുറിച്ചു.

 

കാറ്റി പെറിയുടെ കുറിപ്പ്:

 

‘പതിനഞ്ചു വർഷങ്ങൾക്കു മുൻപാണ് ഞാൻ കിറ്റിയെ ആദ്യമായി കണ്ടത്. ഞാൻ എന്റെ ആൺസുഹൃത്തിനൊപ്പമിരിക്കുമ്പോൾ സമീപത്തുള്ള ജനലിൽ കൂടി ഇഴഞ്ഞു നീങ്ങുകയായിരുന്നു അവൾ. അന്ന് അവൾ പൂർണ ഗർഭിണിയായിരുന്നു. സുരക്ഷിതമായ ഒരു വാസസ്ഥലം തിരയുകയായിരുന്നു കിറ്റി. അന്ന് തെരുവിൽ നിന്നും വന്ന കിറ്റി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറി.

 

ഇപ്പോൾ എനിക്കു വളരെ ദു:ഖകരമായ കാര്യമാണ് പങ്കുവയ്ക്കാനുള്ളത്. വർഷങ്ങൾ നീണ്ട ജീവിതത്തിനു ശേഷം കഴിഞ്ഞ രാത്രിയിൽ കിറ്റി വിടവാങ്ങി. ഇനി അവളുടെ ഇഷ്ടവിഭവങ്ങളുടെ നടുവിൽ അവൾ സന്തോഷത്തോടെ ജീവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കിറ്റി, ഇത്രയും നാളും എനിക്കു നൽകിയ സ്നേഹത്തിനും സൗഹൃദത്തിനും നന്ദി’. 

 

കാറ്റി പെറിയുടെ പോസ്റ്റ് ഇതിനോടകം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. വളർത്തു മൃഗങ്ങളോട് ഇത്രയും സ്നേഹമുണ്ടോ എന്ന് ആരാധകരിൽ ചിലർ അദ്ഭുതപ്പെട്ടു. ഗായികയുടെ സങ്കടത്തിൽ പങ്കു ചേര്‍ന്ന് നിരവധി പേർ പ്രതികരണങ്ങൾ രേഖപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com