ADVERTISEMENT

ലോക്ഡൗൺ ദിവസങ്ങളിൽ ഒറ്റയ്ക്കു വീട്ടിൽ കഴിയേണ്ടി വരുന്നവർക്കായി സ്പെഷൽ ഗാനം ആലപിച്ച് ബോളിവുഡ് നടനും ഗായകനുമായ ആയുഷ്മാൻ ഖുറാന. ‘ശുഭ് മംഗള്‍ സ്യാധാ സാവധാന്‍’ എന്ന ചിത്രത്തിലെ 'മേരെ ലിയെ തും കാഫി ഹോ' എന്ന ഗാനമാണ് താരം പാടിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലായി. ചിത്രത്തിലും ഈ ഗാനം ആലപിച്ചത് ആയുഷ്മാൻ ഖുറാന ആയിരുന്നു.  

 

സ്വവർഗാനുരാഗികളുടെ കഥ പറയുന്ന ചിത്രമാണ് ‘ശുഭ് മംഗള്‍ സ്യാധാ സാവധാന്‍’. ലോക്ഡൗണിൽ ഒറ്റയ്ക്കാണെങ്കിൽ ഇതാണ് ‘പെർഫെക്ട് ലോക്ഡൗൺ സോങ്’ എന്ന് ഓർമിപ്പിച്ചു കൊണ്ടാണ് താരം പാട്ട് ആരംഭിക്കുന്നത്. ആയുഷ്മാൻ ഖുറാന പങ്കുവയ്ക്കുന്ന വിഡിയോകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ലോക്ഡൗൺ തുടങ്ങിയപ്പോൾ മുതൽ പാട്ടും സംവാദവുമൊക്കെയായി താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്.  

 

ആരാധികയുടെ പിറന്നാളിന് ആയുഷ്മാൻ പാട്ടു പാടി പിറന്നാൾ ആശംസകൾ നേർന്നതിന്റെ വിഡിയോ വൈറലായിരുന്നു. നാൽപത്തിയൊമ്പതുകാരിയായ ആരാധികയുടെ മക്കൾ സമൂഹമാധ്യമത്തിലൂടെ നടത്തിയ അഭ്യർത്ഥന ഏറ്റെടുത്താണ് താരം സർപ്രൈസ് നൽകിയത്. ആരാധികയെ സന്തോഷിപ്പിക്കാൻ ആയുഷ്മാൻ ഖുറാന നടത്തിയ ശ്രമത്തെ നിരവധി പേർ പ്രശംസിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com