കമൽഹാസന്റെ സിനിമാ ഗാനത്തിന് നൃത്തശില്പമൊരുക്കി നടി നീരജ; ലോക്ഡൗൺ വിശേഷം
Mail This Article
×
‘കൺമണി അൻപൊട് കാതലൻ നാൻ എഴുതും കടിതമേ...’എന്ന സൂപ്പർഹിറ്റ് ഗാനത്തിനു നൃത്തശില്പമൊരുക്കി നടി നീരജ. ലോക്ഡൗണിൽ കോഴിക്കോട്ടെ വീട്ടിൽ കഴിയുന്ന താരത്തിന്റെ വ്യത്യസ്തമായ പ്രകടനം ക്യാമറാമാൻ കൂടിയായ ഭർത്താവ് റമീസാണ് ചിത്രീകരിച്ചത്.
ഈ പാട്ട് കേൾക്കാത്ത ദിവസം നീരജയുടെ ജീവിതത്തിലില്ല. വീട്ടിൽ പാട്ടും കേട്ട് വെറുതെ ഇരുന്നപ്പോൾ തോന്നിയ ആശയമാണ് നൃത്തരൂപത്തിൽ പുറത്തുവന്നത്.
തമിഴ് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഈ കോഴിക്കോട്ടുകാരി മലയാളത്തിൽ രക്ഷാധികാരി ബൈജു ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചിദംബരം റെയിൽവേ ഗേറ്റ് എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ലോക്ഡൗൺ വന്നേക്കുമെന്ന് കേട്ടത്. അതോടെ വീട്ടിലേക്ക് മടങ്ങിയ താരം നൃത്തത്തിൽ പുതിയ പരീക്ഷണങ്ങളിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.