പ്രവാസ ജീവിതത്തിന്റെ നൊമ്പരമുണർത്തി ‘ദൂരെ തിരിതാഴും’ ഗാനം
Mail This Article
സ്വന്തം സ്വപ്നങ്ങളെ പരിത്യജിച്ച് അന്യനാട്ടിൽ പോയി രാപകൽ അധ്വാനിക്കുന്ന പ്രവാസികളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയായി പുറത്തിറക്കിയ ‘ദൂരേ... തിരിതാഴും’ എന്ന ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. പ്രദീപ് പള്ളുരുത്തി സംഗീതം പകർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിനു വരികളൊരുക്കിയത് അനീഷ്‌ലാൽ ആണ്.
‘ദൂരെ തിരിതാഴും അലകടലിന്നോരത്ത്
ആരും കനിയാതൊരു വാസം പ്രവാസം
മണൽകാറ്റൊന്നു വീശുമ്പോൾ
മഞ്ഞൊന്നു നനുനനെ പെയ്യുമ്പോൾ
ഇടറാത്ത മിഴിയിന്നു നിറയുന്നുവോ....’
പ്രവാസികളുടെ ജീവിത ചിത്രം വരച്ചുകാണിക്കുന്ന പാട്ടിന് മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്. ആഴമേറിയ അർഥമുള്ള വരികളും ഉള്ളു തൊടും ആലാപനവും പാട്ടിനെ ഏറെ ഹൃദ്യമാക്കുന്നു എന്നാണ് ആസ്വാദകപക്ഷം. മറ്റുള്ളവർക്കു വേണ്ടി ജീവിതം മാറ്റി വയ്ക്കുന്ന ഓരോ പ്രവാസിക്കും വേണ്ടിയാണ് ഈ ഗാനമെന്ന് പാട്ട് പങ്കുവച്ചുകൊണ്ട് അണിയറപ്രവർത്തകർ കുറിച്ചു.
അബിൻ ജെ.സാം ഓർക്കസ്ട്രേഷന്‍ നിർവഹിച്ചിരിക്കുന്നു. അനുരാജ് അമ്മുണ്ണിയാണ് പാട്ടിന്റെ റെക്കോർഡിങ്ങും മിക്സിങ്ങും നിർവഹിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.