മസിലും പെരുപ്പിച്ച് ‘ഹോളിവുഡ്’ ലുക്കിൽ മലയാളത്തിന്റെ ഭാവഗായകന്‍
Mail This Article
×
മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ മേക്കോവർ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മസിലും പെരുപ്പിച്ച് ടി ഷർട്ടിൽ ഒരു ‘ഹോളിവുഡ്’ സ്റ്റൈൽ ലുക്കിലാണ് ജയചന്ദ്രനെ കാണാനാകുക.
വസ്ത്രാരണത്തിലും സ്‌റ്റൈലിലും എന്നും തന്റേതായ രീതി പിന്തുടരുന്ന താരം വ്യത്യസ്ത ഗെറ്റപ്പുകള്‍ പരീക്ഷിക്കാനും മിടുക്കനാണ്. ആരാധകർക്കിടയിലും പുതിയ ലുക്കിന് വലിയ പ്രശംസകളാണ് ലഭിക്കുന്നത്.
ആർക്കും അനുകരിക്കാൻ തോന്നുന്നതാണ് ജയചന്ദ്രന്റെ വസ്ത്രധാരണമെന്ന് ആളുകൾ കമന്റ് ചെയ്യുന്നു. താടിയാണ് പ്രധാന ആകർഷണമെന്ന് മറ്റുചിലർ. രസകരമായ കമന്റുകളോട് കൂടി ചിത്രം തരംഗമായി കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.