ADVERTISEMENT

സാഹിത്യ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതിനാൽ സമൂഹമാധ്യമ ഉപയോഗം ഒഴിവാക്കുകയാണെന്ന് ഗാനരചയിതാവും സംഗീതസംവിധായകനുമായ ശ്രീകുമാരൻ തമ്പി. അടുത്തുകഴിയുമ്പോൾ സോഷ്യൽ മീഡിയകൾ ലഹരിയായി മാറുമെന്നും അതിനാൽ വ്യക്തിപരമായ കാരണങ്ങളാൽ ഇത്തരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ താൽക്കാലികമായി ഉപേക്ഷിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. 

 

ശ്രീകുമാരൻ തമ്പിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

 

‘വളരെ മുമ്പു തന്നെ ഞാൻ എന്റെ "വാട്സ്ആപ്" അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു ...എന്റെ സാഹിത്യ പ്രവർത്തനങ്ങളെ അത് തടസ്സപ്പെടുത്തുന്നു എന്ന തിരിച്ചറിവാണ് അതിനു കാരണം. കൂടുതൽ അടുത്തുകഴിയുമ്പോൾ അത് ഒരു ലഹരിയായിമാറും. വ്യക്തിപരമായ കാരണങ്ങളാൽ കുറച്ചു കാലത്തേക്ക്  "മെസ്സഞ്ചറിലും" ഞാൻ പ്രവേശിക്കുന്നില്ല. ..പലരും എനിക്ക് മെസ്സേജ് അയച്ച് മറുപടി കിട്ടാതെ പരിഭവം പ്രകടിപ്പിക്കുന്നതു കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്......ഈ രണ്ടു ലഹരികളിൽ നിന്നും മുക്തനാകാൻ എന്നെ സഹായിക്കുക’.

 

ശ്രീകുമാരൻ തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നാലെ നിരവധി ആരാധകരാണ് പ്രതികരണങ്ങൾ രേഖപ്പെടുത്തിയത്. സർഗാത്മകസൃഷ്ടിക്കു തടസം നിൽക്കുന്നതിനെയെല്ലാം ഒഴിവാക്കണമെന്നും ശ്രീകുമാരൻ തമ്പിയിൽ നിന്നും ഇനിയും അമൂല്യങ്ങളായ സൃഷ്ടികൾ പ്രതീക്ഷിക്കുന്നുവെന്നും ആരാധകർ കുറിച്ചു. എങ്കിലും ഇനി അദ്ദേഹത്തിന്റെ രചനാവൈഭവമൊന്നും സമൂഹമാധ്യമങ്ങളിലൂടെ ആസ്വദിക്കാൻ സാധിക്കാത്തതിന്റെയും വിശേഷങ്ങൾ അറിയാൻ അവസരമില്ലാത്തതിന്റെയും നിരാശയും പലരും പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com