ADVERTISEMENT

ആരാധ്യ ഗായകനായ ടി.എം.കൃഷ്ണയുടെ ഇഷ്ടകൃതി ചിട്ടപ്പെടുത്തി നൃത്താവിഷ്കാരം നടത്തിയ നർത്തകിക്ക് ആ മഹാസംഗീതജ്ഞന്റെ അഭിനന്ദനം. ‘തത്വജ്ജീവത്വം’ എന്ന നൃത്ത ആൽബം പുറത്തിറക്കിയ നർത്തകി ശാരദാ തമ്പിയെ ആണ് ടി.എം.കൃഷ്ണ സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചത്. ‘ശാരദാ തമ്പി, മനോഹരമായ ഈ നൃത്താർച്ചനയ്ക്കു നന്ദി’ എന്നു കുറിച്ചു കൊണ്ട് അദ്ദേഹം നൃത്താവിഷ്കാരത്തിന്റെ വിഡിയോ ഷെയർ ചെയ്തു.  

 

സദാശിവ ബ്രഹ്മേന്ദ്രർ രചിച്ചു ടി.എം.കൃഷ്ണ ആലപിച്ച ‘തത്വജ്ജീവിത്വം’ എന്ന കൃതിക്കാണു ശാരദാ തമ്പി നൃത്താവിഷ്കാരം നടത്തിയത്. യുവതാരം അനു സിത്താരയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആൽബം റിലീസ് ചെയ്തത്. ഏറെ ശ്രദ്ധിക്കപ്പെട്ട വിഡിയോ പ്രമുഖരുൾപ്പെടെ നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്.

 

ടി.എം.കൃഷ്ണയുടെ ആലാപനശൈലിയോടും സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ ജാഞാനത്തോടുമുള്ള ആദരസൂചകമായാണ് ശാരദാ തമ്പി ആൽബം പുറത്തിറക്കിയത്. അദ്ദേഹത്തിന്റെ അനുവാദപ്രകാരമൊരുക്കിയ നൃത്താവിഷ്കാര വിഡിയോ ശാരദ ഗായകന് അയച്ചു കൊടുത്തിരുന്നു. വ്യക്തിപരമായി അഭിന്ദന സന്ദേശമയച്ചതിനു പിന്നാലെയാണ് ടി.എം.കൃഷ്ണ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചത്. 

 

കലാപരമായ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ ടി.എം.കൃഷ്ണ കാണിച്ച വലിയ മനസു താനും ആൽബത്തിനു പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരും എക്കാലവും ഓർമിക്കുമെന്ന് ശാരദാ തമ്പി പ്രതികരിച്ചു. മാധ്യമപ്രവർത്തകയായ പ്രിയാരവീന്ദ്രനാണു ‘തത്വജ്ജീവത്വം’ സംവിധാനം ചെയ്തത്. അമൻ സജി ഡൊമിനിക് ഫൊട്ടോഗ്രഫിയും വിപിൻ എസ്.നായർ എഡിറ്റിങ്ങും നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com