ADVERTISEMENT

‘നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ 

നിഴൽ പോലെ വന്നു ഞാൻ ഏഴഴകേ...’ 

 

നർത്തകിയും അഭിനേത്രിയും ഗായികയുമായ കൃഷ്ണപ്രഭ അലിഞ്ഞു പാടുകയാണ്. എൺപതുകളുടെ ഒടുവിൽ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ എന്ന ഗാനത്തിന്റെ കവർവേർഷനാണ് കൃഷ്ണപ്രിയയൊരുക്കിയത്. കീബോർഡിലും ഫ്ലൂട്ടിലും മാന്ത്രികത തീർത്തുകൊണ്ട് കൃഷ്ണപ്രഭയുടെ മനോഹരമായ ആലാപനത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് വിവേക് ഓമനക്കുട്ടനാണ്. 

 

പ്രണയവും സൗഹൃദവുംകൊണ്ട് വല്ലാതെ കൊതിപ്പിച്ച്, ചതിയും വിരഹവും കൊണ്ട് ഉള്ളുപൊള്ളിച്ച്, ഉന്മാദങ്ങളുടെയും ഒടുവിൽ തിരിച്ചറിവിന്റെയും കഥ പറഞ്ഞ് മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ ചിത്രമായിരുന്നു ‘സ്വാഗതം’. 1989–ൽ പുറത്തിറങ്ങിയ, വേണുനാഗവള്ളി സംവിധാനം ചെയ്ത ചിത്രം സുന്ദര ഗാനങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഗീതപ്രേമികൾക്ക് ഇന്നും പ്രിയതരമായ അതിലൊരു ഗാനമാണ് മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ. ബിച്ചുതിരുമല എഴുതിയ വരികൾക്ക് രാജാമണി സംഗീത സംവിധാനം നിർവഹിച്ച് ജി. വേണുഗോപാൽ ആലപിച്ച ഗാനം. ജയറാം, അശോകൻ, ജഗദീഷ്, ശ്രീനാഥ്, പാർവതി, ഉർവശി തുടങ്ങിയവരാണ് അഭിനേതാക്കൾ.

 

വേണുഗോപാലിന്റെ ആർദ്രമായ ആൺസ്വരത്തിൽ കേട്ടു ശീലിച്ചൊരു സുന്ദരഗാനം സ്ഫടികമുടയും പോലൊരു പെൺസ്വരത്തിൽ പുനഃ സൃഷ്ടിക്കപ്പെടുമ്പോൾ അതിനു മാറ്റൊട്ടും ചോരുന്നില്ല. കൃഷ്ണപ്രഭയയൊരുക്കിയ കവർസോങ്ങിൽ കാറ്റിന്റെ താളത്തിനൊത്തു തലയാട്ടിനിൽക്കുന്ന മുളന്തണ്ടുകളും നാട്ടുപച്ചയും നിറഞ്ഞ പശ്ചാത്തലം ദൃശ്യങ്ങൾക്ക് കൂടുതൽ മിഴിവു പകരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com