രാജേഷ് വൈദ്യയ്ക്ക് സ്നേഹപൂര്‍വം; ഇത് യുവകലാകാരന്മാരുടെ സംഗീത സമ്മാനം
Mail This Article
പ്രശസ്ത വീണാ വാദകൻ രാജേഷ് വൈദ്യയ്ക്ക് സ്നേഹാദരമായി മെഡ്‌ലി ഒരുക്കി യുവ കലാകാരന്മാർ. ഗോപിക വർമ, ഗൗതം വിൻസെന്റ്, ക്രിസ്പിൻ എന്നിവരാണ് രാജേഷ് വൈദ്യയ്ക്ക് ഈണങ്ങളിലൂടെ ആദരം സമർപ്പിച്ചത്. രാജേഷ് വൈദ്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് മൂവർ സംഘം ആദരമർപ്പിച്ച് വിഡിയോയുമായെത്തിയത്.
ഗോപിക വർമയാണ് വീണ വായിച്ചിരിക്കുന്നത്. സംഗീത സംവിധായകനും കീബോർഡ് പ്രോഗ്രാമറുമായ ഗൗതം വിന്‍സെന്റ് കീബോർഡിലും ക്രിസ്പിൻ ഗിറ്റാറിലും ഇണമൊരുക്കി. കുട്ടിക്കാലം മുതൽ രാജേഷ് വൈദ്യയുടെ വീണാനാദം കേട്ടാണ് വളർന്നതെന്നും തങ്ങളുടെ സംഗീതജീവിതത്തില്‍ രാജേഷ് വൈദ്യ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഈ കലാകാരന്മാർ പറയുന്നു. അനശ്വര കലാകാരന്റെ മൂന്ന് ഇഷ്ടഗാനങ്ങൾ ചേർത്താണ് ഇവർ മെഡ്‌ലി ഒരുക്കിയത്.
വിഡിയോ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം നിരവധി പേർ കണ്ട മെഡ്‌ലിക്കു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. അലൻ ജോസഫ് ആണ് മെഡ്‌ലിയുടെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്.
പിറന്നാൾ സമ്മാനമായി ലഭിച്ച ആദര വിഡിയോ രാജേഷ് വൈദ്യ ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഗൗതം വിൻസെന്റ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. പുഞ്ചിരിയൊടെയാണ് അദ്ദേഹം ഫോണിൽ വിഡിയോ കാണുന്നത്.