ADVERTISEMENT

ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ അൽഹംദുലില്ലാഹ് ഗാനത്തിന് കവർ പതിപ്പുമായി ചിത്രത്തിലെ നായകൻ ദേവ് മോഹനും ഗായകനും സംഗീതസംവിധായകനുമായ സുദീപ് പാലനാടും. ഇരുവരും ചേർന്ന് സ്റ്റുഡിയോയിൽ നിന്നു പാടിയ പാട്ടിന്റെ പതിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘സൂഫി’യുടെ പാട്ട് കേട്ട് വിസ്മയിച്ചിരിക്കുകയാണ് ആരാധകർ. അഭിനയിച്ചു തകർത്തതിനു ശേഷം ഇപ്പോൾ ആലാപനം കൊണ്ടും ദേവ് മോഹൻ വിസ്മയിപ്പിച്ചു എന്നാണ് ആസ്വാദകപക്ഷം. ചിത്രത്തിനു വേണ്ടി ഈ ഗാനം ആലപിച്ചത് ദേവ് മോഹൻ ആണോ എന്നു പലരും ചോദിച്ചു. 

 

ചിത്രത്തിലെ പ്രണയത്തിന്റെ ഈ അൽഹംദുലില്ലാഹ് ആസ്വാദകരുടെ എണ്ണത്തിൽ റെക്കോർഡിട്ടിരുന്നു. ആദ്യ കേൾവിയിൽ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിക്കൂടിയ പാട്ടിന് ആരാധകർ ഏറെയാണ്. സുദീപ് പാലനാടും അമൃത സുരേഷും ചേർന്നാണ് ഗാനം ആലപിച്ചത്. പാട്ടിന് ഈണം പകർന്നതും സുദീപ് തന്നെ. ബി.കെ.ഹരിനാരായണന്റേതാണു വരികൾ. 

 

ഇപ്പോൾ ദേവ് മോഹനും സുദീപും ചേർന്നു പാടിയ പുതിയ പതിപ്പ് അണിയറപ്രവർത്തകർ പുറത്തിറക്കിയതോടെ പാട്ടിനോടുള്ള ആരാധകരുടെ പ്രണയം ഇരട്ടിയായിരിക്കുകയാണ്. മത്സരിച്ചു പാടി സുദീപും ദേവ് മോഹനും പാട്ടിന്റെ ഭംഗിയെ വീണ്ടും വരച്ചുകാണിക്കുകയാണെന്നും എത്ര കേട്ടിട്ടും മതിവരുന്നില്ല എന്നുമാണ് പ്രേക്ഷകപ്രതികരണങ്ങൾ. നിരവധി പേരാണു അൽഹംദുലില്ലയുടെ പുതിയ പതിപ്പിനെ പ്രശംസിച്ചത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com