ADVERTISEMENT

സിത്താര കൃഷ്ണകുമാറും ഷഹബാസ് അമനും ചേർന്നാലപിച്ച ‘മനസ്സിന്റെ മദ്റസ’ എന്ന ഗാനം ആസ്വാദക ശ്രദ്ധ നേടുന്നു. അൻവർ അലിയാണ് പാട്ടിനു വരികളൊരുക്കിയത്. തികച്ചും വ്യത്യസ്തമായ രീതിയിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. ഈ പാട്ട് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും സ്വന്തം ജീവിതവും ജീവിതത്തിലെ ഓരോ കാലഘട്ടവുമാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും സിത്താര സമൂഹമാധ്യമത്തിൽ കുറിച്ചു. 

 

‘ഏതോ ഒരു പാട്ടല്ല എനിക്കിത്. എന്റെ പല പ്രായങ്ങൾ ഉണ്ട്, പ്രയാസങ്ങൾ ഉണ്ട്, പ്രണയം ഉണ്ട്, പല പാട്ടുകൾ ഉണ്ട്, ഞാൻ തന്നെയുണ്ട് ഇതിൽ. ഒരു കൗമാരം മുതൽ, ഈ പ്രായം വരേക്കും നടന്നും, തിരിഞ്ഞു നടന്നും, മുന്നോട്ട് നടന്നും, ഊടുവഴികൾ  ഓടിക്കടന്നും, അങ്ങനെ അങ്ങനെയുള്ള എല്ലാ സർക്കീട്ടുകളും എന്റെ ശരികളാണ്, 

 

"എല്ലാം ഉഷാറാല്ലെ, അങ്ങനങ്ങോട്ട് പോട്ടെ" എന്നൊരാൾ കാണാമറയത്തിരുന്നു പറയുംപോലെ. അത്രക്കും പ്രിയപ്പെട്ടത്. സ്നേഹം, നന്ദി. പാട്ട് പടച്ച പ്രിയ ഷാബാക്ക്. വരികളുടെ ഉടമ അൻവർക്കാക്ക്, അകമ്പടിയായ സച്ചിന്. എല്ലാവർക്കും’, പാട്ട് പോസ്റ്റ് ചെയ്ത് സിത്താര കുറിച്ചു.  

 

‘മനസ്സിന്റെ മദ്‌റസയിൽ

മുഹബ്ബത്തിൻ കായിദ 

നിവർത്തി  'അലിഫ് ബാ താ'  

മന്ത്രിച്ചോനേ...

കെസ്‌റും പുള്ളിയുമൊത്ത 

കവിളത്ത് തണലത്ത് 

കുഴിച്ചിട്ടോരുമ്മവിത്ത്  

കിളിർപ്പിച്ചോനേ...’

 

പുതിയ പാട്ടിറക്കിയതിന്റെ സന്തോഷം ഷഹബാസ് അമനും സമൂഹമാധ്യമങ്ങിലൂടെ പങ്കുവച്ചു. ‘മനസ്സിന്റെ മദ്റസ’ ഇതിനോടകം നിരവധി ആസ്വാദകരെ നേടി. പാട്ട് വല്ലാത്തൊരു ഫീലാണ് എന്നാണ് പ്രേക്ഷകപക്ഷം. സച്ചിൻ ബാലു ആണ് മ്യൂസിക് പ്രൊഡക്‌ഷൻ നിർവഹിച്ചത്. അബിൻ പോൾ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. 

 

English Summary: 'Manassinte Madrasa' song by Sithara Krishnakumar and Shahabaz Aman

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com