ADVERTISEMENT

കേരളത്തിലെ വിവിധ സ്ഥലപ്പേരുകൾ ഉൾപ്പെടുത്തിയിട്ടുള്ള മലയാളം സിനിമാപ്പാട്ടു ഭാഗങ്ങൾ കോർത്തിണക്കി ഒരുക്കിയ വിഡിയോ ശ്രദ്ധേയമാകുന്നു. ഇരുപത്തിമൂന്നു മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോയിൽ കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള വിവിധ സ്ഥലപ്പേരുകള്‍ പ്രതിപാദിച്ചിരിക്കുന്നു. 

 

മലയാളത്തിലെ പഴയതും പുതിയതുമായ സിനിമകളിലെ പാട്ടുകള്‍ വിഡിയോയില്‍ ഉപയോഗിച്ചിട്ടുണ്ട്. കുട്ടികളും മുതിർന്നവരുമുൾപ്പെടെ അറുപതിലധികം പേർ വിവിധയിടങ്ങളിലിരുന്ന് വിഡിയോയുടെ ഭാഗമായി. ഒരു സ്ഥലത്തിന്റെ പേര് വരുന്ന ഒരു പാട്ട് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.

 

വെറൈറ്റി വിഡിയോയ്ക്ക് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കയ്യടിയാണ്. വ്യത്യസ്തമായ അവതരണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിരവധി പ്രശംസിച്ചു. ഇത്തരം വിഡിയോകൾ ഇനിയും പങ്കുവയ്ക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇത്രയധികം സ്ഥലപ്പേരുകള്‍ സിനിമാ ഗാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് വിഡിയോ കണ്ട പലരുടെയും പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com