ADVERTISEMENT

മമ്മൂട്ടിയുടെ കിടിലൻ ലുക്കിലുള്ള വർക്കൗട്ട് ചിത്രങ്ങൾ വൈറലായതിനു ശേഷം ഗായിക റിമി ടോമിയുടെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ. ചുവന്ന ഫ്രോക്ക് ധരിച്ചുള്ള ചിത്രങ്ങൾ റിമി കഴിഞ്ഞ ദിവസമാണ് പോസ്റ്റ് ചെയ്തത്. പിന്നാലെ ആരാധകരുടെ വക രസകരമായ കമന്റുകളുമെത്തി.

 

നാൽപ്പത്തഞ്ചാം വയസ്സിലും എന്നാ ലുക്കാണ്, മമ്മൂക്ക കഴിഞ്ഞാൽ പിന്നെ നിങ്ങൾ തന്നെയാണ് താരം എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. പോസ്റ്റ് വൈറലായതോടെ റിമിയുടെ പ്രായത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായി. റിമിക്ക് 45 വയസ്സ് ഉണ്ടോ എന്നായിരുന്നു പലരുടെയും സംശയം. ഇപ്പോഴും ചുള്ളത്തിയായിരിക്കുന്നതിന്റെ രഹസ്യമാണ് ആരാധകർക്ക് അറിയേണ്ടത്. റിമിയെ ലേഡി മമ്മൂട്ടി എന്ന് പലരും അഭിസംബോധന ചെയ്തു. 

 

ചർച്ചകൾ‌ വർധിച്ചതോടെ യഥാർഥ പ്രായം റിമി ടോമി വെളിപ്പെടുത്തി. ‘നാൽപത്തിയഞ്ചു വയസ്സാകാൻ ഇനിയും എട്ട് വർഷം കൂടി എടുക്കും കേട്ടോ’ എന്നായിരുന്നു ഗായികയുടെ മറുപടി. പോസ്റ്റിനു പിന്നാലെ വീണ്ടും ആരാധകരുടെ പ്രതികരണങ്ങൾ എത്തി. പ്രായം ഒക്കെ വെറും നമ്പർ മാത്രമാണെന്നും എന്നും ഇരുപതുകാരിയായി മാത്രമേ തോന്നൂ എന്നുമാണ് ആരാധകപക്ഷം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com