ഇത് പ്രകൃതിക്കു വേണ്ടി; ശ്രദ്ധ നേടി റഫീഖ് അഹമ്മദിന്റെ കവിത
Mail This Article
റഫീഖ് അഹമ്മദ് രചന നിർവഹിച്ച ‘ചക്രം’ എന്ന സംഗീത ആൽബം പുറത്തിറങ്ങി. ജെയ്സൺ ജെ.നായർ ആണ് പാട്ട് ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ഓരോ കാലത്തും നമുക്കായി പലതും കരുതിവയ്ക്കുന്ന പ്രകൃതിമാതാവിനോടുള്ള ആദരമായാണ് പാട്ടൊരുക്കിയത്.
‘ഭൂമിയിൽ നിന്നൊരു വിത്തുമുളച്ചിട്ടോരിലയീരില
നീണ്ടു വളർന്നിട്ടാകാശത്തിൽ ചില്ലകൾ വീശി
ഉയർന്നു മുതിർന്ന മഹാവൃക്ഷത്തെ
വെട്ടിയെടുത്ത് ചെറുതുണ്ടുകളായി
ചെത്തിയെടുത്ത് ചതച്ചു പുഴുങ്ങി
കടലാസ്സെന്നൊരു സാധനമാക്കി....’
മൂല്യമേറിയതും അർഥവത്തായതുമായ വരികളാണ് കവിതയുടേത്. പ്രകൃതിയെ ദ്രോഹിച്ചുണ്ടാക്കിയ പണം കൊടുത്തു നേടുന്ന പലതും പിന്നീട് ഒരിക്കലും പ്രകൃതിയിൽ പുന:സൃഷിടിക്കാൻ കഴിയില്ല എന്ന യാഥാർഥ്യമാണ് കവിതയിൽ പറഞ്ഞുവയ്ക്കുന്നത്.
പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കി. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ഏറെ ഗൗരവകരവും ചർച്ച ചെയ്യപ്പെടേണ്ടതുമായ വിഷയം തിരഞ്ഞെടുത്ത് അവതരിപ്പിച്ചതിന് അണിയറപ്രവർത്തകരെ പ്രേക്ഷകർ പ്രശംസിച്ചു. പ്രയാഗ് മുകുന്ദൻ ആണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഗോപകുമാർ കൈപ്രത്ത് എഡിറ്റിങ്ങും മധു എം.എസ് മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നു.