ADVERTISEMENT

ദുൽഖർ സൽമാൻ നിർമിക്കുന്ന ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ഓള്’ എന്ന ഗാനം ആലപിച്ചത് സംഗീതപ്രേമികളുടെ ഇഷ്ടഗായകൻ സിദ്ദ് ശ്രീറാം ആണ്. ഷംസു സൈബ വരികളെഴുതിയ പാട്ടിന് ശ്രീഹരി കെ.നായർ സംഗീതം നൽകി. 

 

‘ഓ....ള് ഓ....ള് 

കണ്ണ് തുറന്ന് ഖൽബ്‌ മിടിച്ച്‌ മുന്നിലോളുണ്ട് 

പൂത്താങ്കിരി കിളി  കണ്ണുള്ളോരോള്

കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള്....’

 

പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ നേടി. സിദ്ദ് ശ്രീറാമിന്റെ ആലാപനം തന്നെയാണ് പാട്ടിന്റെ മുഖ്യ ആകർഷണം എന്നാണ് ആസ്വാദകപക്ഷം. ചിത്രത്തിലെ മറ്റ് ഗാനങ്ങൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. അതിൽ ദുൽഖർ ആലപിച്ച ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മണിയറയിലെ അശോകൻ’. ‌മഹേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

 

English Summary: New song from the movie 'Maniyarayile Ashokan'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com