‘എന്തുഭംഗി നിന്നെ കാണാൻ’; മോഡേൺ ദാവണിയിലും ഫ്രോക്കിലും തിളങ്ങി റിമി ടോമി
Mail This Article
ആരാധകരുടെ മനം കവർന്ന് ഗായിക റിമി ടോമിയുടെ പുതിയ ചിത്രങ്ങൾ. ഗായിക ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മോഡേൺ ദാവണിയും ലോങ് ഫ്രോക്കും ധരിച്ചുള്ള ചിത്രങ്ങളാണ് റിമി പോസ്റ്റ് ചെയ്തത്.
പച്ചപ്പിന്റെ പശ്ചാത്തലത്തിലെടുത്ത ഒന്നിലധികം ചിത്രങ്ങൾ റിമി പങ്കുവച്ചു. വസ്ത്രത്തിനു ചേർന്ന സിംപിൾ ആഭരണങ്ങളും മനോഹരമായ ഹെയർസ്റ്റെലും റിമിയെ കൂടുതൽ സുന്ദരിയാക്കി എന്നാണ് ആരാധകപക്ഷം. ചിത്രങ്ങൾ വൈറലായതോടെ ഗായികയുടെ ബ്യൂട്ടി ടിപ്സ് ചോദിച്ച് പലരും രംഗത്തെത്തി. റിമി സ്ലിം ബ്യൂട്ടി ആയതിന്റെ രഹസ്യമാണ് ആരാധകർക്ക് അറിയേണ്ടത്.
റിമിയുടെ അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരുമായ സയനോര, ജ്യോത്സ്ന, രഞ്ജിനി ജോസ് എന്നിവരും അഭിനേത്രിമാരായ പ്രിയങ്ക നായർ, അർച്ചന സുശീലൻ മേക്ക് അപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ തുടങ്ങിയ പ്രമുഖരും റിമിയുടെ ചിത്രങ്ങൾക്കു പ്രതികരണവുമായെത്തി.
English Summary: Rimi Tomy shares new photos goes viral