കാഴ്ചകൾക്കുമപ്പുറം ഇൗ മനോഹര ഗാനം: വിഡിയോ
Mail This Article
×
മാധ്യമപ്രവർത്തകനായ ഷാബു കിളിത്തട്ടിൽ എഴുതി സംവിധാനം ചെയ്ത ഇംഗ്ലീഷ് ഹ്രസ്വചിത്രമായ മശ്‌ഹദിലെ ഗാനം പുറത്തിറങ്ങി. ദീപക് ദേവ് സംഗീതം നിർവഹിച്ച ഗാനം പാടിയിരിക്കുന്നത് മകൾ പല്ലവിയാണ്. വിനോദ് വർമയാണ് വരികൾ എഴുതിയിരിക്കുന്നത്. പൂർണ്ണമായും ദുബായിയിൽ ചിത്രീകരിച്ച മശ്‌ഹദ് ഇറാക്ക് യുദ്ധത്തെ തുടർന്ന് ദുബായിലേക്ക് കുടിയേറിയ ഒരമ്മയുടെയും കാഴ്ച നഷ്ടപ്പെട്ട മകളുടെയും കഥയാണ് പറയുന്നത്.
ഈജിപ്ഷ്യൻ നടി ഷെറോക് സകരിയ, ഇറാഖി തീയറ്റർ ആർട്ടിസ്റ് യാസിൻ താജിർ അറബ് കവി ഡോ ശിഹാബ് ഗാനിം എന്നിവർക്കൊപ്പം മലയാളിയെ റിദ ഫാത്തിമ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജന്മനാ കാഴ്ച വൈകല്യമുള്ള റിദ ചിത്രത്തിൽ കാഴ്ച വൈകല്യമുള്ള ഫാത്തിമയെ അവതരിപ്പിച്ചിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.