ക്രിസ്മസ് ഗിഫ്റ്റുമായി ജാസി ഗിഫ്റ്റ്
Mail This Article
ക്രിസ്മസ് കാലത്തിന്റെ വരവറിയിച്ച് കരോൾ ഗാനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ജാസി ഗിഫ്റ്റിന്റെ സ്വരശുദ്ധിയിൽ പുറത്തിറക്കിയ ‘ഈ നിശീഥിനിയിൽ’ എന്നു തുടങ്ങുന്ന പാട്ട് ആനന്ദവും പ്രത്യാശയും വിശ്വാസവും നിറച്ച് ആസ്വാദകരിൽ പെയ്തിറങ്ങുകയാണ്. ബി.എസ്.ജയദാസ് ആണ് വരികളെഴുതി പാട്ട് ചിട്ടപ്പെടുത്തിയത്.
‘ഈ നിശീഥിനിയിൽ
ഇന്ന് പാടിടുന്നു ഒരു ഗാനം
ഈ നിശീഥിനിയിൽ
ഇന്ന് വാഴ്ത്തിടുന്നു തിരുനാമം....’
‘നാദോദയം’ എന്ന ആല്‍ബത്തിലെ ഗാനമാണിത്. മേഘ വർഷ നിർമിച്ച വിഡിയോയുടെ സംവിധാനം ശ്രീകുമാർ ആണ്. വേണു അഞ്ചൽ ഓർക്കസ്ട്രേഷനും പ്രകാശ് എഡിറ്റിങ്ങും നിർവഹിച്ചു. ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ട് നിരവധി ആസ്വാദകരെയും നേടി. ആൽബത്തിലെ മറ്റു പാട്ടുകൾക്കായി കാത്തിരിക്കുകയാണ് പാട്ടുപ്രേമികൾ.
ദു:ഖങ്ങൾക്കിടയിലാണെങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ഏറെ സന്തോഷത്തോടെ ക്രിസ്മസിനെ വരവേൽക്കാൻ തോന്നുന്നുെവന്നും ഒരുപാട് പ്രതീക്ഷ നിറച്ച് പാട്ടൊരുക്കിയതിൽ പിന്നണി പ്രവർത്തകരെ പ്രശംസിക്കുന്നുവെന്നും പ്രേക്ഷകർ പ്രതികരിച്ചു. ജാസി ഗിഫ്റ്റിന്റെ ആലാപനം തന്നെയാണ് വിഡിയോയെ ഏറെ മികച്ചതും വ്യത്യസ്തവുമാക്കിയതെന്ന് പാട്ടാസ്വാദകര്‍ ചൂണ്ടിക്കാണിക്കുന്നു.