ADVERTISEMENT

വാക്കുകൾ ഉറയ്ക്കുന്നതിനു മുൻപേ, ഉച്ചാരണങ്ങൾ വഴങ്ങുന്നതിനു മുൻപേ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയിരിക്കുകയാണ് ആറു വയസ്സുകാരി മാധവി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുത്തച്ഛനെ പാട്ടും പാടി ജയിപ്പിക്കാനാണ് മാധവിയുടെ ശ്രമം. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുക്കൂർ ‌‌ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയും പത്തനംതിട്ട ഡിസിസി എക്സിക്യുട്ടീവ് അംഗവും കൂടിയായ സുരേഷ് ബാബു പാലാഴിക്കു വേണ്ടിയാണ് കൊച്ചുമകളുടെ വക പാട്ട് പ്രചാരണം. ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന മകൻ അനന്തകൃഷ്ണന്റെയും സൂര്യയുടെയും മകളാണ് മാധവി. 

മുത്തച്ഛനു വേണ്ടി പ്രചരണത്തിനിറങ്ങണമെന്ന് മാധവിയ്ക്കു നിർബന്ധമായിരുന്നു. അത് എങ്ങനെ വേണമെന്ന ആലോചനയിൽ നിന്നാണ് പാട്ടു പാടാം എന്നു തീരുമാനിച്ചത്. സുരേഷ് ബാബുവിനൊപ്പം വോട്ടു തേടി വീടുകൾ കയറിയിറങ്ങാനും മാധവി പോകുന്നുണ്ട്.  കൊച്ചുമകളുടെ പാട്ടുകളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നേറാൻ തന്നെ സഹായിച്ചതെന്ന് സ്ഥാനാർഥി സുരേഷ് ബാബു പാലാഴി പറയുന്നു. 

മൂളിപ്പാട്ടുകൾ പാടുന്നതു കേട്ടപ്പോൾ മുഴുവൻ പാടാൻ മുത്തച്ഛൻ പ്രോത്സാഹിപ്പിച്ചതോടെയാണ് അച്ഛൻ അനന്തകൃഷ്ണനൊപ്പം ചർച്ച ചെയ്ത് പാരഡി പാട്ടുകൾ പാടുന്നതിലേയ്ക്ക് മാധവി എത്തിയത്. തിരഞ്ഞെടുപ്പില്‍ മുത്തച്ഛൻ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മാധവി. കൊച്ചു ഗായികയുടെ പാട്ടിന്റെ വിഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തിരുവനന്തപുരം നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് മാധവി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com