ADVERTISEMENT

കരയായ കരയും കടലായ കടലും താണ്ടി ശിവസവിധത്തിലെത്താന്‍ കൊതിക്കുന്ന ഭക്തന്റെ മനസ്സുപോല്‍ ഒരു ഗാനം. ശിവരാത്രി പുണ്യവുമായി എത്തിയ 'ജടാധരം' എന്ന സംഗീത ആല്‍ബമാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകാരന്‍ നിഖില്‍ കെ. മേനോന്‍ ഒരു ഇടവേളയ്ക്കു ശേഷം മലയാളിക്കു മുന്നിലേക്ക് എത്തുന്നു എന്ന സവിശേഷത കൂടി ഈ ഗാനത്തിനുണ്ട്. അനില്‍ ശലഭത്തിന്റെ വരികള്‍ക്ക് രാജേഷ് നൂറനാടാണ് സംഗീതം.

‘പതിനെട്ടു കരകളും പടിവാതില്‍ എത്തുന്നു

പകലോന്റെ കിരണങ്ങള്‍ തഴുകി ഉണര്‍ത്തുന്നു

ശിവരാത്രി പുണ്യദിനം...

പടനിലത്തമരുന്ന പരദേവരെ നിന്റെ

തിരുമുമ്പില്‍ ഉണരുന്നു

സത്യമാം പുണ്യദിനം...’

പതിനെട്ട് കരകള്‍ക്കും നാഥനായ പടനിലം ശ്രീ പരബ്രഹ്‌മമൂര്‍ത്തിയ്ക്കുള്ള സമര്‍പ്പണമാണ് ജടാധരം. പടനിലം ദേശത്തിന്റെ ചരിത്രവും ശിവരാത്രി ആഘോഷവും ഹൃദ്യമായി പാട്ടില്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്. ഉള്ളുനീറുന്ന ഭക്തന്റെ പ്രാര്‍ത്ഥനകൂടിയാണ് ഈ ഗാനം. ഗായകനായും ടിവി അവതാരകനായും മലയാളിക്ക് പരിചിതനായ നിഖില്‍ കെ. മേനോന്‍ തന്നെയാണ് ഗാനരംഗത്തും എത്തിയിരിക്കുന്നത്. 'അപ്രതീക്ഷിതമായി വന്ന ഇടവേളയാണ്. ഒരുപാടു നാളുകള്‍ക്കു ശേഷം വീണ്ടുമൊരു നല്ല ഗാനം പാടി തുടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പാട്ടില്‍ കൂടുതല്‍ സജീവമാകാനാണ് ഇനിയുള്ള തീരുമാനം.' നിഖില്‍ പറയുന്നു

നിര്‍മാണം സര്‍ഗം ബൈജുവും സംവിധാനം റിയാസ് ഇരിങ്ങാലക്കുടയും നിര്‍വഹിച്ചിരിക്കുന്നു. ഓര്‍ക്കസ്‌ട്രേഷന്‍: വേണു അഞ്ചല്‍, ക്യാമറ: നിതിന്‍ തളിക്കുളം, എഡിറ്റിങ്: റെനീഷ് ഒറ്റപ്പാലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com