വിജയ് യേശുദാസിന്റെ സ്വരഭംഗിയിൽ പെയ്തിറങ്ങി ‘യേശുവിൻ ചിറകടിയിൽ’; വിഡിയോ ഗാനം
Mail This Article
ഗായകൻ വിജയ് യേശുദാസ് ആലപിച്ച പുതിയ ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. ‘യേശുവിൻ ചിറകടിയിൽ’ എന്ന മനോഹരമായ മെലഡിയാണ് പ്രേക്ഷകർക്കരികിലെത്തിയത്. ഗൗതം വിൻസന്റ് ഈണം പകർന്ന പാട്ടിനു വരികൾ കുറിച്ചത് റെൻസി ലിജു ആണ്. വേദ മിത്ര വയലിനിലും ക്രിസ്പിൻ ഗിറ്റാറിലും ഈണമൊരുക്കി. ജിഷ്ണു വിജയ് ആണ് പാട്ടിന്റെ കീബോർഡ് പ്രോഗ്രാമിങ്ങും മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്.
ഇതിനോടകം ശ്രദ്ധേയമായ ഗാനത്തിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ പാട്ട് മനസ്സില്‍ പതിയുന്നു എന്നാണ് ആസ്വാദകപക്ഷം. ദിലീപ് കുമാറും പോൾസൺ ബേബിയും ചേർന്നാണ് പാട്ടിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സേവ്യർ ടോം ജോസഫ് എഡിറ്റിങ് നിർവഹിച്ചു. ലിജു വർഗീസ് ആണ് സംഗീത വിഡിയോയുടെ നിർമാണം. ആൽബത്തിന്റെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചു നിരവധി പേരാണു രംഗത്തെത്തിയത്.