ന്യൂജെനോ ക്ലാസിക്കലോ ഏതായാലും ഗ്രേസ് ആന്റണി തകർക്കും; വൈറലായി ഡാൻസ്
Mail This Article
യുവതാരം ഗ്രേസ് ആന്റണിയുടെ ഡാൻസ് വിഡിയോകളാണ് ഇപ്പോൾ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ഇക്കഴിഞ്ഞ ദിവസം ഗ്രേസ് സുഹൃത്തിനൊപ്പം ക്ലാസിക്കൽ ഡാൻസ് അവതരിപ്പിക്കുന്നതിന്റെ ഹ്രസ്വ വിഡിയോ പങ്കുവച്ചിരുന്നു. ഗ്രേസിന്റെ അസാമാന്യമായ മെയ്‌വഴക്കവും ഭാവപ്രകടനങ്ങളും കണ്ട് ആരാധകർ അമ്പരന്നു. വിഡിയോ വൈറലായതോടെ പ്രമുഖരുൾപ്പെടെ പ്രശംസയുമായി രംഗത്തെത്തി. ഡാൻസ് നിർത്തരുത് എപ്പോഴും തുടർന്നുകൊണ്ടേയിരിക്കണം എന്നാണ് നടി രചന നാരായണന്‍കുട്ടി പ്രതികരിച്ചത്.
ക്ലാസിക്കൽ ഡാൻസ് ചർച്ചയായതിനു പിന്നാലെ തികച്ചും വ്യത്യസ്തമായി മറ്റൊരു വിഡിയോയുമായി ഗ്രേസ് ആന്റണി വീണ്ടുമെത്തി. സ്റ്റൈലിഷ് ലുക്കിൽ തകർപ്പൻ ചുവടുകളുമായാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഷാഹിതക്കുവിനൊപ്പമായിരുന്നു ഗ്രേസ് ആന്റണിയുടെ കിടിലൻ ഡാൻസ്. ഈ വിഡിയോയും ആരാധകർ ഏറ്റെടുത്തു. മുഹ്സിൻ പരാരി ഉൾപ്പെടെയുള്ളവർ വിഡിയ്ക്കു കമന്റിട്ടിട്ടുണ്ട്. ഗ്രേസ് ഇത്രയും മനോഹരമായി ചുവടുവയ്ക്കുമായിരുന്നോ എന്നാണ് ആരാധകരിൽ പലരുടെയും സംശയങ്ങൾ.
ഇതിനു മുമ്പും ഗംഭീരമായ ചുവടുകൾ കൊണ്ട് ഗ്രേസ് ആന്റണി ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ‘ഹരികൃഷ്ണന്‍സ്’ എന്ന ചിത്രത്തിലെ ‘മിന്നൽ കരിവള ചാര്‍ത്തി’ എന്ന പാട്ടിനൊപ്പം താരം ചുവടുവച്ചത് ശ്രദ്ധേയമായിരുന്നു. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സുഹൈദ് കുക്കുവിനൊപ്പമായിരുന്നു അന്ന് ഗ്രേസ് ആന്റണിയുടെ ഡാൻസ്. കുമ്പളങ്ങി നൈറ്റ്സിലെ സിമി എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഗ്രേസ്. തമാശ, പ്രതി പൂവൻ കോഴി എന്നീ ചിത്രങ്ങളിലെയും സ്വഭാവിക അഭിനയത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.