ADVERTISEMENT

മഞ്ജു വാര്യർ, സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ടെക്നോ- ഹൊറർ ചിത്രം ചതുർമുഖത്തിലെ കൗതുകം ഉണർത്തുന്ന 'മായ കൊണ്ട് കാണാകൂടൊരുക്കി' എന്ന് തുടങ്ങുന്ന ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയും ചേർന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ജിസ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. 

മനു മഞ്ജിത് എഴുതിയ വരികൾക്ക്, ഈണം പകർന്നു ചിട്ടപ്പെടുത്തിയിരിക്കുന്നത് ഡോൺ വിൻസെന്റാണ്. മെലഡി ടച്ചുള്ള ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികൾക്ക് പ്രിയങ്കരിയായ ഗായിക ശ്വേത മോഹനാണ്. മനോരമ മ്യൂസിക്കാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ചതുർമുഖത്തിലെ മൂന്നു മുഖങ്ങളായ മഞ്ജു വാര്യർ, സണ്ണി വെയിൻ, അലൻസിയർ എന്നിവരെ കൂടാതെയുള്ള നാലാമത്തെ മുഖം ഒരു സ്മാർട്ട്‌ ഫോൺ ആണെന്നതു പ്രേക്ഷകരിൽ കൂടുതൽ കൗതുകത്തിന് വഴി ഒരുക്കുന്നു.  

പ്രശസ്ത ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജമാണ് ചതുർമുഖത്തിന്റെ ഛായാഗ്രഹണം നിർവ്വഹിചിരിക്കുന്നത്. ആമേൻ, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമയുടെ എഡിറ്റർ ആയ മനോജാണ് ചതുർമുഖത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com