ADVERTISEMENT

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കായി കഷ്ടപ്പെടുന്നവർക്കു സാമ്പത്തിക സഹായം നൽകണമെന്ന അഭ്യർഥനയുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ആവശ്യം അറിയിച്ചത്. സാമ്പത്തികസഹായം നൽകാൻ ശേഷിയുള്ളവർ അത് ഏതെങ്കിലും കോവിഡ് ചാരിറ്റിക്കു നൽകണമെന്ന് അദ്ദേഹം അപേക്ഷിച്ചു. സഹായം ചെയ്യുന്നവർക്കായി ഇരുപത് മിനിട്ടു വീതം പ്രത്യേകം പാട്ട് പാടിക്കൊടുക്കുമെന്നും ഹരീഷ് പറഞ്ഞു. 

 

‘പ്രിയപ്പെട്ടവരേ, കോവിഡ് മൂലം ചികിത്സയ്ക്ക് പോലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് നമുക്കിടയിൽ - കേരളത്തിന് അകത്തും പുറത്തും. നമ്മളിൽ ചിലർക്കെങ്കിലും നല്ല ഒരു തുക സഹായമായി നൽകാൻ ഉള്ള ശേഷി ഉണ്ടാവും. 25000 രൂപയിൽ കൂടുതൽ നിങ്ങൾക്ക് ഇഷ്ടമുള്ള, നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും കോവിഡ് ചാരിറ്റി ക്കു സഹായം ചെയ്യാമോ?- അങ്ങനെ ചെയ്യുന്ന ആദ്യത്തെ പത്തു പേർക്ക്, നിങ്ങൾക്ക് മാത്രം വേണ്ടി ഞാൻ ഒരു 20 മിനിറ്റ് വീതം പ്രൈവറ്റ് ലൈവ് പാടാൻ വരാം, നിങ്ങൾക്ക് ഇഷ്ടം ഉള്ള പാട്ടുകൾ. ഓരോരുത്തർക്കും വേറെ വേറെ. ഒരു തെളിവും എനിക്കു വേണ്ട, നിങ്ങളിലെ നന്മയെ എനിക്ക് വിശ്വാസം ആണ്’, ഹരീഷ് ശിവരാമകൃഷ്ണൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

 

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ.‌ ഗായകന്റെ ഈ അഭ്യർഥനയെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ഇത്തരമൊരു കാര്യത്തിനു മുൻകൈ എടുത്തതിന് നിരവധി പേർ ഗായകനെ അഭിനന്ദിച്ചു. സഹായം ചെയ്യാൻ താത്പര്യമുള്ളവർ എങ്ങനെയാണ് ബന്ധപ്പെടേണ്ടതെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ സമൂഹമാധ്യമ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com