സ്ക്രീനിൽ വിജയ് യേശുദാസ്; പിന്നണിയിൽ സിത്താരയും സൂരജും, ഹൃദയം തൊട്ട് സാൽമൺ 3ഡിയിലെ ഗാനം
Mail This Article
വിജയ് യേശുദാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സാൽമൺ 3ഡി’യിലെ പുതിയ പാട്ടിന്റെ ലിറിക്കല്‍ വിഡിയോ പുറത്തിറക്കി. ശ്രീജിത് എടവന ഈണമൊരുക്കിയ പാട്ട് സിത്താര കൃഷ്ണകുമാറും സൂരജ് സന്തോഷും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന പാട്ടിൽ പ്രണയരംഗങ്ങളും ഇഴചേർത്തിരിക്കുന്നു. നവീൻ മാരാർ ആണ് പാട്ടിനു വരികൾ കുറിച്ചത്. ചിത്രത്തിലെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘സാല്‍മണ്‍ 3ഡി’. ഏഴു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിൽ നാൽപത്തിരണ്ട് ഗാനങ്ങളാണുള്ളത്. എംജെഎസ് മീഡിയയുടെ ബാനറില്‍ ഷലീല്‍ കല്ലൂര്‍, ഷാജു തോമസ്, ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍, കീ എന്റര്‍ടെയ്ൻമെന്റ്സ് എന്നിവര്‍ ചേര്‍ന്നാണ് നിർമാണം.
ചിത്രത്തിൽ സര്‍ഫറോഷ് എന്ന കഥാപാത്രത്തെയാണ് വിജയ് യേശുദാസ് അവതരിപ്പിക്കുന്നത്. ചരിത് ബലാപ്പ, ജോനിത ഡോഡ, രാജീവ് പിള്ള, മീനാക്ഷി ജയ്‌സ്വാള്‍, ഷിയാസ് കരീം, പ്രേമി വിശ്വനാഥ്, തന്‍വി കിഷോര്‍, ജാബിര്‍ മുഹമ്മദ്, ആഞ്‌ജോ നായര്‍, ബഷീര്‍ ബഷി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.