ADVERTISEMENT

രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍. എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കുന്ന ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. 'പ്രിയം' എന്ന ഗാനം അഞ്ച് ഭാഷകളിലെ ഗായകർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്ന് വിജയ് യേശുദാസ് പാട്ടിനു വേണ്ടി സ്വരമായി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ഗാനം ഒരുക്കിയത്. 

 

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികള്‍ക്ക് എം.എം കീരവാണിയാണ് സംഗീതം പകര്‍ന്നത്. കീരവാണിയുടെ നേതൃത്വത്തില്‍ ഗായകരും ചിത്രത്തിലെ നായകരായ രാംചരണും ജൂനിയര്‍ എന്‍.ടി.ആറും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ‍‍‍‍ നിന്നും ലഭിക്കുന്നത്. 

 

റിലീസിനു മുമ്പ് തന്നെ കോടികളുടെ ബിസിനസ് സ്വന്തമാക്കിയ ചിത്രമാണ് ആർ.ആർ.ആർ. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സാറ്റ്‌ലൈറ്റ്, ഡിജിറ്റൽ അവകാശങ്ങൾ വഴി സ്വന്തമാക്കിയത്. ഇന്ത്യയിൽ 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കെ.കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com