ADVERTISEMENT

ഗായിക ഗായത്രി അശോകിന്റെ പുതിയ ഗസൽ വിഡിയോ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നു. ‘അബ് കേ ബർസാത് മേം...’ എന്നു തുടങ്ങുന്ന മനോഹരമായ വരികളാണ് ഗായത്രി പാടിയത്. യോഗേഷ് രായിരിക്കറാണ് ഗസലിന് ഈണമൊരുക്കിയത്. 

 

പ്രശസ്ത കവി  മുഹമ്മദ് അൽവി സാഹബിന്റേതാണു വരികൾ. അദ്ദേഹത്തിന്റെ ഉറുദു ഗസലുകൾക്ക് ആരാധകർ ഏറെയാണ്. മുഹമ്മദ് അൽവി സാഹബ് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൂടിയാണ്. മഴയും പ്രകൃതിയുമൊക്കെ ഈ ഗസലിൽ പെയ്തു നിറയുന്നു. 

 

മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് ഗായത്രി ഗസൽ വിഡിയോ ഒരുക്കിയത്. പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുനന്ത്. ഇതിനു മുൻപും ഗായത്രി ഒരുക്കിയ സംഗീത വിഡിയോകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com