ADVERTISEMENT

അകാലത്തിൽ പൊലിഞ്ഞ ഗായിക രാധിക തിലകിന്റെ ഓർമകൾ പങ്കിട്ട് സുജാത മോഹൻ. രാധികയുടെ വേർപാടിന്റെ ആറാം വാർഷികത്തിലാണ് ഓർമച്ചിത്രം പങ്കുവച്ച് സമൂഹമാധ്യമ കുറിപ്പുമായി സുജാത എത്തിയത്. ‘നീ എന്നും എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്. എന്റെ സ്വന്തം മാലാഖക്കുട്ടി’ എന്നാണ് രാധികയെക്കുറിച്ചു സുജാത മോഹൻ കുറിച്ചത്. 

 

സുജാതയുടെയും കുടുംബത്തിന്റെയും അടുത്ത ബന്ധുവായിരുന്നു രാധിക തിലക്. സംഗീതജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും വിശേഷങ്ങളെല്ലാം സുജാതയും രാധികയും തമ്മിൽ പങ്കുവയ്ക്കുമായിരുന്നു. രാധികയുടെ വേർപാട് ഏൽപ്പിച്ച ദുഃഖത്തിൽ നിന്നും തങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ലെന്ന് പൊതു വേദിയിൽ ഉൾപ്പെടെ ഇടറുന്ന സ്വരത്തോടെ സുജാത പറഞ്ഞിട്ടുണ്ട്. ‍‍

 

തികച്ചും അപ്രതീക്ഷിതമായിരുന്നു രാധിക തിലകിന്റെ വിയോഗം. അർബുദത്തെതുടർന്ന് ചികിത്സയിലിരിക്കെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്. അടുത്തിടെ രാധികയുടെ മകൾ േദവിക ഒരുക്കിയ മെഡ്‍‌ലി ഏറെ ശ്രദ്ധേയമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com