ADVERTISEMENT

സ്ത്രീകൾ മാത്രമായുള്ള ഗസൽ ബാൻഡിനു തുടക്കം കുറിക്കാനൊരുങ്ങി ഗായിക ഗായത്രി അശോകൻ. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സംഗീതസംരംഭം ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ‘ഗായത്രീസ് ഗസൽ ഗേൾസ്’ എന്ന േപരിൽ തുടങ്ങുന്ന സംഗീത ബാൻഡിന്റെ ആദ്യ പരിപാടി അടുത്ത മാസം 13ന് ഓൺലൈനായി നടക്കും. 

 

ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നുള്ള സംഗീതപ്രതിഭകളുടെ സംഗമമാണ് ‘ഗായത്രീസ് ഗസൽ ഗേൾസ്’. ഗായത്രിയെ കൂടാതെ സിത്താർ വിദഗ്ധ മേഘ, പിയാനിസ്റ്റും ഹിന്ദുസ്ഥാനി ഗായികയുമായ കൗശികി, കർണാടക സംഗീതജ്ഞയും തബല വിദഗ്ധയുമായ മുക്ത, റഷ്യൻ വയലിനിസ്റ്റ് നാസ്ത്യ എന്നിവരും സംഘത്തിലുണ്ട്.

 

സിനിമ ഗാനങ്ങൾക്കൊപ്പം ഗായത്രിയുടെ ഗസലുകൾക്കും സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. ഗായിക പുതിയ സംരംഭത്തിനു തുടക്കം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരിപ്പോൾ. പെൺസ്വരങ്ങൾ മാത്രം പെയ്യുന്ന ഈ ഗസൽ സംഗീത ബാൻഡ് ശ്രദ്ധിക്കപ്പെടും എന്നാണ് പൊതുവിലയിരുത്തൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com