ഹൃദയം തൊട്ട് അഖിലയുടെ പാട്ടും ആര്യയുടെ നൃത്തവും; ‘ജഗദോദ്ധാരണ’ ശ്രദ്ധേയം
Mail This Article
×
സംഗീത–നൃത്ത ആവിഷ്കാര വിഡിയോയുമായി ഗായിക അഖില ആനന്ദ്. കാപ്പി രാഗത്തിലുള്ള ‘ജഗദോദ്ധാരണ’ എന്ന കൃതിയാണ് അഖില ആലപിച്ചിരിക്കുന്നത്. ഡോ. ആര്യ നർത്തകിയായി എത്തുന്നു. പാട്ടിന് അകമ്പടിയായുള്ള നൃത്താവിഷ്കാരം ആസ്വാദകർക്കു പുത്തൻ അനുഭവം സമ്മാനിക്കുകയാണ്.
‘ജഗദോദ്ധാരണ’ അറേഞ്ച് ചെയ്തതും മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചതും സംഗീതസംവിധായകനും ഗായകനുമായ ഇഷാൻ ദേവ് ആണ്. ജസ്റ്റിൻ വയലിനിലും അലക്സ് മാത്യു ഗിറ്റാറിലും ഈണമൊരുക്കി. ഉസ്താദ് മഹേഷ് മണി മൃദംഗം വായിച്ചു.
മികച്ച ദൃശ്യഭംഗികൂടി സമ്മാനിച്ചാണ് ‘ജഗദോദ്ധാരണ’ പ്രേക്ഷകർക്കരികിലെത്തിയത്. അഖിലയുടെ ഹൃദ്യമായ ആലാപനവും ആര്യയുടെ ചടുലമായ ചുവടുകളും വിഡിയോയെ മറ്റൊരു തലത്തിലെത്തിക്കുന്നു എന്നാണ് ആസ്വാദകപക്ഷം. നിരവധി പേർ ഈ സംഗീത–നൃത്താവിഷ്കാര വിഡിയോ പങ്കുവയ്ക്കുകയുമുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.