ADVERTISEMENT

അമേരിക്കൻ റാപ്പർ ട്രാവിസ് സ്കോട്ടിന്റെ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 8 പേർ മരിക്കുകയും 300-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവം ലോകസംഗീതരംഗത്തെ നടുക്കിയതാണ്. ഇപ്പോഴിതാ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് സ്കോട്ടിന്റെ ഭാര്യ കെയ്‌ലി ജെന്നറിനെതിരെ കടുത്ത വിമർശനം ഉയരുകയാണ്. 

 

ദുരന്തം സംഭവിച്ച സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളാണ് മോഡൽ കൂടിയായ കെയ്‌ലി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ആംബുലൻസ് എത്തി മരണപ്പെട്ടവരെയും പരുക്കേറ്റവരെയും ആശുപത്രിയിലേയ്ക്കു കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിൽ. അതിദാരുണമായ സംഭവത്തിന്റെ വേദനാജനകമായ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് കെയ്‌ലി ജനശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുകയാണെന്നാണ് ഉയരുന്ന വിമർശനങ്ങൾ. മരണം പോലും വിൽക്കാനാണ് കെയ്‌ലിയുടെ ശ്രമമെന്നും സമൂഹമാധ്യമലോകം കുറ്റപ്പെടുത്തി. 

 

പോസ്റ്റുകൾ വിവാദമായതോടെ കെയ്‌ലി ജെന്നര്‍ ചിത്രങ്ങളും വിഡിയോകളും നീക്കം ചെയ്തു. പിന്നാലെ, താനും ട്രാവിസ് സ്കോട്ടും ദുരന്തത്തിനിരയായവരുടെ കുടുംബത്തിന്റെ വേദനയ്ക്കൊപ്പമാണെന്നു കെയ‌്‌ലി കുറിച്ചു. ദുരന്തത്തിൽ തനിക്ക് കടുത്ത നിരാശയും ദുഃഖവുമുണ്ടെന്ന് ട്രാവിസ് സ്കോട്ടും ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

 

അമേരിക്കയിലെ ഹൂസ്റ്റണിൽ അൻപതിനായിരത്തിലധികം ആളുകൾ പങ്കെടുത്ത അസ്ട്രോവേൾഡ് മ്യൂസിക് ഫെസ്റ്റിവലിനിടെയാണ് അപ്രതീക്ഷിത ദുരന്തം ഉണ്ടായത്. വേദിയിൽ പാടുന്ന ട്രാവിസ് സ്കോട്ടിനെ അടുത്ത് കാണാൻ തിക്കിത്തിരക്കുന്നതിനിടെ 8 പേർ മരണപ്പെടുകയായിരുന്നു. സംഗീതപരിപാടിയിൽ പങ്കെടുക്കാനെത്തിയവരിൽ 80–ലധികം പേർക്ക് ഹൃദയാഘാതവും സംഭവിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com