ADVERTISEMENT

സംഗീതസംവിധായകനും ഗായകനുമായ മിഥുൻ ജയരാജിന് പിറന്നാൾ മംഗളങ്ങൾ നേർന്ന് ഗായിക സിത്താര കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. തനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് മിഥുനെന്നു സിത്താര കുറിപ്പിൽ പറയുന്നു. പിറന്നാൾ മംഗളങ്ങൾ നേർന്ന് മിഥുൻ ജയരാജിനൊപ്പമുള്ള ചിത്രങ്ങളും സിത്താര പങ്കുവച്ചിട്ടുണ്ട്. 

 

സിത്താരയുടെ കുറിപ്പ് ഇങ്ങനെ: 

 

ഏത് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഒടുക്കം സിത്തുവേ എന്നൊരു വിളി ഇന്നെന്റെ ശീലമായിരിക്കുന്നു! വർഷങ്ങൾക്കപ്പുറം കലയിലെ മഹാരഥന്മാരുടെ ഒരു കണക്കെടുപ്പ് വരുമ്പോൾ ഞങ്ങളുടെ തലമുറയിൽ നിന്നും ബാക്കിയാവുന്ന പേരുകളിൽ ഒന്ന് മിഥുൻ ജയരാജ്‌ എന്നതായിരിക്കും. എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരിൽ ഒരാൾക്ക്, എന്റെ കൂട്ടുകാരനും, കൂടെപ്പിറപ്പും, ഗുരുനാഥനും എല്ലാം ആയ എന്റെ മിത്തുവിന് പിറന്നാൾ സ്നേഹം.

 

സിത്താരയുടെ സ്നേഹനിർഭരമായ വാക്കുകൾ ചുരുങ്ങിയ സമയത്തിനകമാണ് ആരാധകർക്കിടയിൽ ചർച്ചയായത്. നിരവധി പേർ മിഥുൻ ജയരാജിന് പിറന്നാൾ മംഗളങ്ങൾ നേർന്നു രംഗത്തെത്തി. വർഷങ്ങള്‍ നീണ്ട സൗഹൃദമാണ് സിത്താരയും മിഥുനും തമ്മിൽ. മിഥുന്റെ സംഗീതത്തിൽ സിത്താര നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മിലും വലിയ ആത്മബന്ധമാണുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com