കറുപ്പഴകിൽ ചുവടുവച്ച് നിത്യ ദാസും മകളും; കൂട്ടുകാർക്കൊപ്പം തിളങ്ങി വിഡിയോ
Mail This Article
നടി നിത്യ ദാസ് പങ്കുവച്ച നൃത്ത വിഡിയോ ഏറ്റെടുത്ത് ആരാധകർ. സുഹൃത്തുക്കൾക്കും മകൾ നൈനയ്ക്കുമൊപ്പം പുതുവർഷത്തലേന്നു ചുവടുവച്ചതിന്റെ വിഡിയോ ആണിത്. എല്ലാവരും കറുപ്പ് വസ്ത്രത്തിലാണ് തിളങ്ങിയത്. കൂർഗിൽ വച്ചായിരുന്നു നിത്യയുടെ പുതുവർഷാഘോഷം.
നൃത്ത വിഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ നിരവധി ആസ്വാദകരെ സ്വന്തമാക്കി. ആരാധകരും സ്നേഹിതരുമുൾപ്പെടെയുള്ളവർ പ്രതികരണങ്ങളുമായി എത്തി. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും നിത്യ ദാസ് പങ്കുവച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് നിത്യ ദാസ്. മുൻപും മകൾ നൈനയ്ക്ക് ഒപ്പമുള്ള നൃത്ത വിഡിയോകൾ താരം പങ്കുവച്ചിട്ടുണ്ട്. റീൽ വിഡിയോയിലൂടെ ഇരുവരും നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുമുണ്ട്.
കൊച്ചുകൊച്ചു സന്തോഷങ്ങൾക്കു വേണ്ടിയാണ് അത്തരം വിഡിയോകൾ ചെയ്യുന്നതെന്നും വലിയ തയ്യാറെടുപ്പുകളൊന്നും നടത്താറില്ലെന്നും മുൻപ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ നിത്യ ദാസ് വെളിപ്പെടുത്തിയിരുന്നു.