‘ലോകത്തിലെ ഏറ്റവും മികച്ച ഡാഡി’; എ.ആർ.റഹ്മാന് മകന്റെ ആശംസ
Mail This Article
സംഗീതജ്ഞൻ എ.ആർ.റഹ്മാന് പിറന്നാള്‍ ആശംസകൾ നേർന്ന് മകൻ എ.ആർ.അമീൻ. ‘ലോകത്തിലെ ഏറ്റവും മികച്ച ഡാഡിക്ക് പിറന്നാൾ മംഗങ്ങൾ’ എന്നു കുറിച്ച് റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അമീന്റെ സമൂഹമാധ്യമ പോസ്റ്റ്. love you dad എന്ന ഹാഷ് ടാഗും അമീൻ കുറിപ്പിനൊപ്പം ചേർത്തു.
അമീന്റെ പോസ്റ്റിനു പിന്നാലെ നിരവധി പേർ എ.ആർ.റഹ്മാന് പിറന്നാൾ ആശംസകൾ അറിയിച്ചു രംഗത്തെത്തി. അച്ഛന്റെയും മകന്റെയും മനോഹര ചിത്രവും ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ഇന്നലെയാണ് റഹ്മാൻ 55ാം ജന്മദിനം ആഘോഷിച്ചത്.
അച്ഛനെ പോലെ തന്നെ സംഗീതവഴിയിലാണ് അമീൻ. 2015ൽ പുറത്തിറങ്ങിയ 'ഓകെ കൺമണി'യിലെ ഗാനത്തിലൂടെ ചലച്ചിത്രരംഗത്ത് അമീൻ ചുവടുറപ്പിച്ചു. ചിത്രത്തിലെ 'മൗലാ വാ സലീം' എന്ന ഗാനമാണു അമീൻ ആലപിച്ചത്. ഈ ഗാനത്തിനു നിരവധി പുരസ്കാരങ്ങളും അമീനെ തേടിയെത്തിയിരുന്നു.