ADVERTISEMENT

സ്വന്തം ഹൃദയ നൊമ്പരങ്ങൾ അയ്യപ്പ സ്വാമിക്കു മുൻപിൽ തുറന്നു കാട്ടിയാണ് ആലപ്പി രംഗനാഥ് കഴി‍ഞ്ഞ ദിവസം ഹരിവരാസന പുരസ്കാരം ഏറ്റുവാങ്ങിയത്. അദ്ദേഹത്തിന്റെ സംഗീതം ഇരുമുടിയേന്തി പതിനെട്ടാംപടി കയറിയപ്പോൾ മകര സംക്രമനാളിൽ സന്നിധാനത്തിനു സമ്മാനിച്ചത് തീർഥാടകരുടെ മനസ്സുനിറച്ച ഒരുപിടി ഗാനങ്ങളായിരുന്നു. ഒരു മണിക്കൂറിലെ നീണ്ട ഭക്തിഗാന സദസ്സാണ് അദ്ദേഹം അവതരിപ്പിച്ചത്.

 

തരംഗിണി രണ്ടാം ഭാഗത്തിനായി അയ്യപ്പ ഗാനങ്ങൾ എഴുതി സംഗീതസംവിധാനം ചെയ്ത കഥ പറഞ്ഞു. ഗാന രചനയ്ക്കായി ചങ്ങനാശേരി തൃക്കണ്ണാപുരം ക്ഷേത്രത്തിൽ 41 ദിവസം വ്രതം നോക്കി തപസ്സ് അനുഷ്ഠിച്ച ഗായകനായി മാറിയ കഥ പറഞ്ഞു.ഊന്നുവടിയുടെ സഹായത്തോടെയാണ് അദ്ദേഹം പരിപാടിക്കെത്തിയത്. കാലുകൾ ഇടറിയതിനാൽ അവാർഡ് ഏറ്റുവാങ്ങാൻ പ്രയാസപ്പെട്ടാണ് എഴുന്നേറ്റു നിന്നത്. ആരോഗ്യ സ്ഥിതി മോശമായതിനാൽ അവാർഡ് ഏറ്റുവാങ്ങിയ ശേഷം ഇരുന്നായിരുന്നു മറുപടി പ്രസംഗം. പക്ഷേ അത് ഒരു മണിക്കൂറിലേറെ നീണ്ടു. 

 

പ്രൗഢ ഗംഭീരമായിരുന്നു വാക്കുകൾ. പുറത്തു കാണുന്ന ക്ഷീണം വാക്കുകളിൽ ഇല്ലായിരുന്നു. തുടർന്ന് ഭക്തിഗാന സദസ്സിൽ പാടിയതും കസേരയിൽ ഇരുന്നാണ്. വൃശ്ചിക പൂംപുലരി, ശബരിഗിരിനാഥാ, എല്ലാ ദുഃഖവും തീർത്തു തരു എന്നയ്യപ്പാ, ശബരിശൈല നിവാസ ദേവാ തുടങ്ങിയ ഗാനങ്ങളും അയ്യപ്പസ്വാമിക്കുള്ള അർച്ചനയായിട്ടായിരുന്നു അദ്ദേഹം പാടി തീർത്തത്.മുഴുവൻ പാട്ടുകളും കേൾക്കാൻ അവാർഡ് സമ്മാനിച്ച മന്ത്രി കെ.രാധാകൃഷ്ണൻ, എംഎൽഎമാരായ പ്രമോദ് നാരായണൻ, കെ.യു. ജനീഷ്കുമാർ തുടങ്ങിയവർ പ്രേക്ഷകർക്ക് ഒപ്പം മുൻനിരയിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com