ADVERTISEMENT

‘അടുത്തഗാനം പാടുന്നത് ജൂനിയർ ലതാജി ഫാരിഷ ഹുസൈൻ’ ഇങ്ങനെ ഒരു പ്രഖ്യാപനം ഗാനമേള വേദികളിൽ കേട്ടുതുടങ്ങിയിട്ട് വർഷങ്ങളായി. ലതാ മങ്കേഷ്ക്കറിന്റെ ഒട്ടേറെ പാട്ടുകൾ എണ്ണമറ്റ വേദികളിൽ പാടിയ ഗായിക. ഓർമവച്ച നാൾ മുതൽ ലതാ മങ്കേഷ്ക്കറിന്റെ പാട്ടുകളോടാണ് ഇഷ്ടം. ‘ആജാരേ പരദേശി’,‘എ സിന്ദഗി’, ‘സോലാ ജുപ് ഗൈസാരെ’,  ‘ആപ്കെ നസീറോനെ’ തുടങ്ങി അവരുടെ ഏതു പാട്ടും വഴങ്ങും. പ്രമുഖ ഗായകർക്കൊപ്പം  സംസ്ഥാനത്തിനകത്തും പുറത്തും പാടി.

 

ദുബായ് , ഖത്തർ, സൗദി, ബഹറിൻ എന്നിവിടങ്ങളിലും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗാനാലാപനത്തിലും പദ്യംചൊല്ലലിലും പലതവണ വിജയിയായി. തൃപ്പൂണിത്തുറആർഎൽവി കോളജിൽനിന്നു ഗാനഭൂഷണം പാസായി. ചാനൽ റിയാലിറ്റി ഷോകൾ വഴി മുഖ്യധാരയിലെത്തി. പല പ്രമുഖ ഗായകരോടൊപ്പം വേദികൾ പങ്കിട്ടു.  കോട്ടയ്ക്കൽ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിലെ സംഗീത അധ്യാപികയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com