വീതിയേറിയ മാലയും വളയും; സ്വർണത്തിൽ മുങ്ങി പാടാനെത്തുന്ന ബപ്പി ലാഹിരി
Mail This Article
ബപ്പി ലാഹിരി വേദിയില്‍ മൈക്കിനു മുന്നിലെത്തിയാൽ ഒന്നു നോക്കാത്തവരായി ആരുണ്ട്? ബപ്പിയുടെ ഡിസ്കോ സംഗീതത്തിനു കാതുകൊടുക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ലുക്കിലും പ്രേക്ഷകരുടെ കണ്ണുടക്കും. കൂളിങ് ഗ്ലാസ്, തിളങ്ങുന്ന വസ്ത്രം, വീതിയേറിയ സ്വർണ മാലകൾ, വള എന്നിവ ധരിച്ചാണ് ബപ്പി വേദികളിൽ പ്രത്യക്ഷപ്പെടുക. എന്തിനാണ് ഇത്രയും സ്വർണം അണിയുന്നതെന്നു ചോദിച്ചാൽ അതൊരു ആഗ്രഹപൂർത്തീകരണമാണെന്നായിരുന്നു ബപ്പിയുടെ മറുപടി.
അമേരിക്കൻ പോപ് താരമായിരുന്ന എൽവിസ് പ്രെസ്‌ലി ബപ്പിയുടെയും പ്രിയതാരമായിരുന്നു. സംഗീത പരിപാടികൾക്കെത്തുമ്പോൾ എൽവിസ് സ്വർണമാല ധരിച്ചാണ് എത്തിയിരുന്നത്. അതിൽ ആകൃഷ്ടനായ ബപ്പി, താൻ വലിയ ആളാകുമ്പോൾ സ്വന്തം അടയാളമെന്ന പോലെ സ്വർണം ധരിക്കുമെന്ന് അന്ന് തീരുമാനിച്ചു. ആ ദൃഢനിശ്ചയമാണ് പിന്നീടു യാഥാർഥ്യമാക്കിയത്. സ്വർണം തനിക്കു ഭാഗ്യം കൊണ്ടുവരുമെന്നും ബപ്പി വിശ്വസിച്ചിരുന്നു.