ADVERTISEMENT

‘ഐ ആം എ ഡിസ്കോ ഡാൻസർ’ തുടങ്ങിയ ഫാസ്റ്റ് നമ്പരുകൾ സൃഷ്ടിച്ച സംഗീതസംവിധായകൻ തന്നെ ദാസേട്ടൻ പാടിയ ‘മാനാ ഹോ തും’ പോലുള്ള മെലഡി ഗാനങ്ങളും ഒരുക്കുക! അത്ഭുതത്തോടെ ഞാൻ കണ്ട ബപ്പി ലാഹിരി മലയാള സിനിമയിൽ ഈണമൊരുക്കാൻ എത്തുമെന്നും പാടാൻ അവസരം ലഭിക്കുമെന്നൊന്നും അന്നു ചിന്തിച്ചിരുന്നില്ല. സംവിധായകൻ കെ.പി. സുനിൽ ആണ് അവസരം ഒരുക്കിയത്. ‘പൂനിലാമഴ’ എന്ന സിനിമയിൽ ലക്ഷ്മികാന്ത് പ്യാരിലാലിനെക്കൊണ്ടു വന്നു പാട്ടൊരുക്കിയതിനു പിന്നാലെയാണ് 1997ൽ ‘ദ് ഗുഡ് ബോയ്സ്’ എന്ന ചിത്രത്തിനുവേണ്ടി ബപ്പി ലാഹിരിയെ ക്ഷണിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടേതായിരുന്നു വരികൾ. 

 

പൈജാമയൊക്കെയിട്ടൊരു രൂപമായിരുന്നു മനസ്സിൽ. പക്ഷേ,കണ്ടപ്പോഴോ, സർവാഭരണ വിഭൂഷിതനായി കൂളിങ് ഗ്ലാസൊക്കെ വച്ചൊരാൾ ഹാർമോണിയവുമായി ഇരിക്കുന്നു. രാജാമണിയായിരുന്നു മ്യൂസിക് അസിസ്റ്റന്റ്. ‘ആതിരെ നീയല്ലാതാരുണ്ട്..’, ‘മാരിവില്ലോ മലർ നിലാവോ...’ എന്നീ പാട്ടുകളാണ് എനിക്ക് പാടാനുണ്ടായിരുന്നത്. പിന്നീട് മുംബൈയിൽ പോയപ്പോഴും യാത്രകൾക്കിടയിലും അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഹൃദ്യമായിരുന്നു പെരുമാറ്റം.

 

 

ബപ്പി ടോപ് 5

 

1.ബംബൈ സെ ആയ മേരാ ദോസ്ത് (ആപ് കി ഖതിർ–1977)

2. കഭി അൽവിദ നാ കെഹനാ (ചൽതേ ചൽതേ–1976)

3. റംബാ ഹോ (ദി ഡിസയേഴ്സ്–1977)

4. കൊയി യഹാൻ ആഹ നച്ചേ നച്ചേ (ഡിസ്കോ ഡാൻസർ–1982)

5. തമ്മാ തമ്മാ (താനേദാർ–1990, ഈ ഗാനം 2017ൽ ബദ്രിനാഥ് കി ദുൽഗനിയയിൽ റീമിക്സ് ചെയ്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com