ഔസേപ്പച്ചന്റെ ഈണത്തിൽ പ്രാർഥനാഗീതം; ഹൃദയങ്ങൾ കീഴടക്കി ‘വേ ഓഫ് ദ് ക്രോസ്’
Mail This Article
×
സംഗീതസംവിധായകൻ ഔസേപ്പച്ചൻ ഈണമൊരുക്കിയ ‘Way of the cross in a sacramental life’ സംഗീത വിഡിയോ റിലീസ് ചെയ്തു. വലിയനോമ്പിനോടനുബന്ധിച്ചാണ് ഈ ഭക്തിഗാനം പ്രേക്ഷകർക്കരികിലെത്തിയത്. റെവെറന്റ് ഡോക്ടർ പ്രഫസർ ജോൺ മൂലൻ വരികളെഴുതിയ ഗാനം പിന്നണി ഗായകന്‍ അമൽ ആന്റണി ആലപിച്ചിരിക്കുന്നു.
വിശ്വാസികൾ സഹനത്തിന്റെയും പരിത്യാഗത്തിന്റെയും സ്മരണകളിൽ നോമ്പ് പുണ്യത്തിന്റെ വിശുദ്ധനാളുകൾക്കു തുടക്കം കുറിക്കുമ്പോൾ ഈസ്റ്റർ വരെയുള്ള അൻപത് ദിവസക്കാലം അവരിലെ പ്രാർഥനയും വിശ്വാസവും പാകപ്പെടുത്തുന്ന വിധത്തിലാണ് ആൽബം ഒരുക്കിയിരിക്കുന്നതെന്നു പിന്നണിപ്രവര്‍ത്തകർ പറഞ്ഞു. പ്രമോദ് പപ്പനാണ് പാട്ടിനു വേണ്ടി ദൃശ്യാവിഷ്കാരമൊരുക്കിയത്. പീയാർ എക്സ്പോർട്ടേഴ്‌സ് ആൽബം നിർമിച്ചിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.