ഗ്രാമി 2022: തിളങ്ങി ഒലീവിയ, സിൽക്ക് സോണിക്കിന്റെ ‘ലീവ് ദ് ഡോർ ഓപൺ’ സോങ് ഓഫ് ദ് ഇയർ
Mail This Article
64ാമത് ഗ്രാമി പുരസ്കാരപ്രഖ്യാപനം ആരംഭിച്ചു. സിൽക്ക് സോണിക്കിന്റെ ‘ലീവ് ദ് ഡോർ ഓപൺ’ ആണ് സോങ് ഓഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച പുതുമുഖം, മികച്ച പോപ് സോളോ പെർഫോമൻസ്, മികച്ച പോപ് വോക്കൽ ആൽബം എന്നീ വിഭാഗങ്ങളിൽ ഒലീവിയ റോഡ്രിഗോ പുരസ്കാരങ്ങൾ സ്വന്തമാക്കി.
ഗ്രാമി നേട്ടങ്ങൾ ഇങ്ങനെ:
മികച്ച പുതുമുഖം: ഒലീവിയ റോഡ്രിഗോ
സോങ് ഓഫ് ദ് ഇയർ: ലീവ് ദ് ഡോർ ഓപൺ (സിൽക്ക് സോണിക്)
മികച്ച റോക്ക് പെർഫോമൻസ്: മേക്കിങ് എ ഫയർ
മികച്ച റോക്ക് സോങ്: വെയിറ്റ്ങ് ഓൺ എ വാർ
മികച്ച റോക്ക് ആൽബം: മെഡിസിൻ അറ്റ് മിഡ്നൈറ്റ്
മികച്ച പോപ് സോളോ പെർഫോമൻസ്: ഒലീവിയ റോഡ്രിഗോ (ഡ്രൈവേഴ്സ് ലൈസൻസ്)
മികച്ച റാപ് സോങ്: ജെയിൽ
മികച്ച മ്യൂസിക് ഫിലിം: സമ്മർ ഓഫ് സോൾ
മികച്ച പോപ് ഡുവോ/ ഗ്രൂപ് പെർഫോമൻസ്: ദോജ ക്യാറ്റ്, സ്‌സ (കിസ് മി മോർ)
മികച്ച പോപ് വോക്കൽ ആൽബം: ഒലീവിയ റോഡ്രിഗോ
ലാസ് വേഗസ് ആണ് പുരസ്കാര വേദി. കോവിഡ് വ്യാപനത്തെ തുടർന്ന് ഗ്രാമി പുരസ്കാര പ്രഖ്യാപനം പലതവണ മാറ്റിവച്ചിരുന്നു. സംഗീത ഇതിഹാസം എം.ആർ.റഹ്മാൻ പുരസ്കാരനിശയിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. വേദിയ്ക്കരികിൽ നിന്നുള്ള സെൽഫി ചിത്രം റഹ്മാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
പോപ് താരം ലേഡി ഗാഗയുടെയും കൊറിയൻ ബോയ് ബാൻഡ് ബിടിഎസിന്റെയും പ്രകടനങ്ങൾ ഗ്രാമി വേദിയിലെ പ്രധാന ആകർഷണങ്ങളായി മാറി.