ADVERTISEMENT

നൃത്തപ്രകടനത്തെ വിമർശിച്ചവർക്കു വായടപ്പിക്കും മറുപടി കൊടുത്ത് നടി സനുഷ. വര്‍ഷങ്ങൾക്കു മുൻപ് പൊതുവേദിയിൽ സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്ത വിഡിയോയ്ക്കു നേരെയാണ് വിമർശനങ്ങളുണ്ടായത്. അതേ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് തന്റെ നൃത്തത്തെ പരിഹസിച്ചവർക്ക് സനുഷ മറുപടി നൽകിയത്. 

 

‘അപ്പോ ഇതും വശമുണ്ട്… ല്ലേ…. അതെ എനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാം. എനിക്ക് നൃത്തം ഒരുപാട് ഇഷ്ടവുമാണ്. വർഷങ്ങൾക്കു മുൻപേ ഞാൻ ഒരു വേദിയിൽ നടത്തിയ നൃത്ത പ്രകടനത്തിന്റെ വിഡിയോ ആണിത്. ‘‘അറിയുന്ന പണി എടുത്താ പോരേ മോളേ’’ എന്നു പറഞ്ഞു പരിഹസിച്ചവർക്കായാണ് ഇപ്പോൾ ഇത് ഇവിടെ പങ്കുവയ്ക്കുന്നത്. ‘‘അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും’’ എന്നു ഞാൻ പ്രസ്താവിക്കുകയാണ്’, വിഡിയോയ്ക്കൊപ്പം സനുഷ കുറിച്ചു. 

 

ഇതുവരെയുള്ള തന്റെ ജീവിതയാത്രയിൽ പിന്തുണയും പ്രചോദനവും നൽകി കൂടെ നിന്ന എല്ലാവരോടും സനു നന്ദിയും സ്നേഹവും അറിയിച്ചു. താരത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം വൈറല്‍ ആയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com