ADVERTISEMENT

ആദ്യകുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ഗായിക ബ്രിട്ട്നി സ്പിയേഴ്സും ജീവിതപങ്കാളി സാം അസ്ഖാരിയും. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. മുൻ പങ്കാളി കെവിൻ ഫെഡെർലൈനുമായുള്ള ബന്ധത്തിൽ ബ്രിട്ട്നിക്കു പതിനാറും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ‌

 

സാം അസ്ഖാരിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു മാസങ്ങൾ പിന്നിടുമ്പോഴാണ് താൻ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നുവെന്ന വിവരം ബ്രിട്ട്നി പങ്കുവച്ചത്. ഒരു പിതാവാകണമെന്നത് ഏറെക്കാലമായുള്ള തന്റെ ആഗ്രഹമായിരുന്നെന്നും പിതാവിന്റേതായ എല്ലാ കടമകളും താൻ ആത്മാർഥതയോടെ നിര്‍വഹിക്കുമെന്നും സാം കുറിച്ചു. 

 

13 വർഷങ്ങൾ നീണ്ട രക്ഷാകർതൃഭരണത്തിൽ നിന്നും കഴിഞ്ഞ ഒക്ടോബറിലാണ് ബ്രിട്ട്നി സ്പിയേഴ്സ് മോചനം നേടിയത്. ഇക്കാലമത്രയും പിതാവ് ജാമി സ്പിയേഴ്സ് ആയിരുന്നു ഗായികയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്നത്. ബ്രിട്ട്നിയുടെ സ്വകാര്യജീവിതത്തിലും ജാമി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഗർഭം ധരിക്കുന്നതിനു വിലക്കേർപ്പെടുത്തുകയും ഇതിനായി മരുന്നുകള്‍ കഴിപ്പിക്കുകയും ചെയ്തു. 

 

രക്ഷാകർതൃഭരണത്തിലെ പീഡനങ്ങൾ സഹിക്കാനാകാതെയാണ് ഒടുവിൽ ബ്രിട്ട്നി പിതാവിനെതിരെ പരാതിയു‌മായി കോടതിയെ സമീപിച്ചത്. വർഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിൽ ഗായികയ്ക്ക് അനുകൂലമായി വിധി വന്നു. സ്വതന്ത്രയാക്കപ്പെട്ടതിനു പിന്നാലെ താൻ വിവാഹിതയാവുകയാണെന്നും ഗായിക അറിയിച്ചു. ഇപ്പോഴിതാ അമ്മയാകാനൊരുങ്ങുന്നുവെന്ന വാർത്തയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com