നവവധുവിനെപ്പോൽ റാണു, വിവാഹം കഴിഞ്ഞോയെന്നു ചോദ്യം; വേഷത്തിനും പാട്ടിനും വിമർശനം
Mail This Article
വൈറൽ ഗായിക റാണു മണ്ഡലിന്റെ പുതിയ പാട്ടും ലുക്കും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ട്രെൻഡിങ് ആയ ‘കച്ചാ ബദം’ പാട്ട് പാടുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്. നവവധുവിനെപ്പോൽ ആണ് റാണു മണ്ഡൽ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
റാണുവിന്റെ വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറൽ ആയി. പാട്ടിനും വേഷപ്പകർച്ചയ്ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഗായികയുടെ വിവാഹം കഴിഞ്ഞോ എന്നാണ് വസ്ത്രധാരണം കണ്ട് പലരും ചോദിക്കുന്നത്. പാട്ടിൽ അതൃപ്തരായ പ്രേക്ഷകർ രൂക്ഷമായാണ് പ്രതികരിക്കുന്നത്. ‘കച്ചാ ബദം’ പാട്ടിനെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്ന് നിരവധി പേർ കുറിച്ചു. വഴിയോരക്കച്ചവടക്കാരൻ ഭൂപൻ ഭട്യാകർ പാടി വൈറൽ ആക്കിയ ഗാനമാണ് ‘കച്ചാ ബദം’.
കൊൽക്കത്തയിലെ റെയിൽവേ സ്റ്റേഷനിലിരുന്ന് ഉപജീവനത്തിനായി പാട്ടു പാടി സമൂഹമാധ്യമലോകത്തിന്റെ ശ്രദ്ധ നേടിയ ഗായികയാണ് റാണു മണ്ഡൽ. പ്രശസ്തയായതോടെ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ ഗായികയ്ക്ക് അവസരം കൊടുത്തിരുന്നു. പിന്നീട് പലപ്പോഴായി പാട്ടിന്റെയും പെരുമാറ്റത്തിന്റെയും പേരിൽ റാണു വിവാദത്തിലുമകപ്പെട്ടു.