വിമർശനങ്ങൾക്കിടെ വീണ്ടും പാട്ടുമായി റാണു; സൂപ്പർസ്റ്റാറിനൊപ്പം പിന്നണിയിൽ
Mail This Article
ഉപജീവനത്തിനായി കൊൽക്കത്തയിലെ റെയിൽവേ സ്റ്റേഷനിലിരുന്നു പാട്ടു പാടി വൈറൽ ആയ റാണു മണ്ഡലിന്റെ പുതിയ പാട്ട് റിലീസിനൊരുങ്ങുന്നു. ബംഗ്ലാദേശ് താരം അലോമിനൊപ്പമാണ് റാണുവിന്റെ പാട്ട്. റെക്കോർഡിങ്ങിനിടെയുള്ള ഇരുവരുടെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അലോം തന്നെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ലതാ മങ്കേഷ്കറിന്റെ ‘ഏക് പ്യാർ കാ നഗ്മാ ഹായ്’ എന്ന ഗാനം ആലപിച്ചാണ് റാണു മണ്ഡൽ സമൂഹമാധ്യമ ലോകത്തിനു സുപരിചിതയാകുന്നത്. പാട്ട് ശ്രദ്ധേയമായതോടെ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ ഗായികയ്ക്ക് അവസരം കൊടുത്തിരുന്നു.
പ്രശസ്തിയിലേയ്ക്ക് ഉയർന്നതോടെ ടെലിവിഷൻ ഷോകളിൽ ഉൾപ്പെടെ റാണു മണ്ഡൽ അതിഥിയായെത്തിയിരുന്നു. പിന്നീട് പലപ്പോഴായി പാട്ടിന്റെയും പെരുമാറ്റത്തിന്റെയും വേഷപ്പകർച്ചയുടെയും പേരിൽ റാണു വിവാദത്തിലുമകപ്പെട്ടു. പൊതുസ്ഥലത്തു വച്ച് തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവതിയോടു കയർത്തു സംസാരിക്കുന്ന റാണുവിന്റെ വിഡിയോ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയതാണ്.