സംഗീതസംവിധായകൻ ഡി.ഇമ്മൻ വീണ്ടും വിവാഹിതനായി; ചിത്രം പുറത്ത്
Mail This Article
×
സംഗീതസംവിധായകൻ ഡി.ഇമ്മൻ രണ്ടാമതും വിവാഹിതനായി. അമേലിയ ആണ് വധു. അന്തരിച്ച കോളിവുഡ് കലാസംവിധായകൻ ഉബാൽദിന്റെ മകളാണ് അമേലിയ. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
2008 ൽ ആയിരുന്നു മോണിക്ക റിച്ചാർഡുമായി ഡി.ഇമ്മന്റെ ആദ്യ വിവാഹം. കഴിഞ്ഞ വർഷം ഇരുവരും വിവാഹമോചിതരായി. 13 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേർപിരിയൽ. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്.
‘തമിഴൻ’ എന്ന ചിത്രത്തിലൂടെയാണ് ഡി.ഇമ്മൻ സംഗീതരംഗത്തു ചുവടുറപ്പിച്ചത്. പിന്നീട് സംഗീതസംവിധായകനും ഗായകനുമായി അദ്ദേഹം തിളങ്ങി. തമിഴിനു പുറമേ കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങൾക്കു വേണ്ടിയും സംഗീതമൊരുക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.