ADVERTISEMENT

ഗായിക കനിക കപൂര്‍ രണ്ടാമതും വിവാഹിതയായി. ലണ്ടനിൽ സ്ഥിരതാമസമാക്കിയ ബിസ്സിനസുകാരന്‍ ഗൗതം ആണ് വരൻ. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ലണ്ടനിൽ വച്ച് അത്യാഢംബരമായാണ് വിവാഹം നടന്നത്. 

 

1997 ൽ ആയിരുന്നു ബിസ്സിനസ്സുകാരനായ രാജ് ചന്ദോക്കുമായി കനികയുടെ ആദ്യവിവാഹം. 2012ൽ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തിൽ ആയന, സമറ, യുവ്‌രാജ് എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. മൂവരും കനികയ്ക്കൊപ്പമാണ് കഴിയുന്നത്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഗായിക പങ്കുവയ്ക്കാറുണ്ട്. 

 

ബോളിവുഡിലെ മുൻനിരാഗായികയാണ് 43കാരിയായ കനിക കപൂർ. സണ്ണി ലിയോണിയുടെ ഡാൻസ് നമ്പർ ‘ബേബിഡോൾ’ പാടി രാജ്യാന്തര ശ്രദ്ധ നേടി. കനികയുടെ കരിയറിൽ വഴിത്തിരിവായ പാട്ടാണത്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകവേയാണ് തനിക്കു ബേബിഡോൾ പാടാൻ അവസരം ലഭിച്ചതെന്നു മുൻപ് കനിക വെളിപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com