‘നീ ഞങ്ങളുടെ ജീവിതം മനോഹരമാക്കി’; മകന് പിറന്നാൾ സ്നേഹവുമായി ശ്രേയ
Mail This Article
മകൻ ദേവ്യാന്റെ ഒന്നാം പിറന്നാളിന് ഹൃദ്യമായ കുറിപ്പ് പങ്കിട്ട് ഗായിക ശ്രേയ ഘോഷാൽ. താനും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായും മാതാപിതാക്കളായതിനു ശേഷം ജീവിതം വളരെ മനോഹരവും സന്തോഷം നിറഞ്ഞതാണെന്നും ശ്രേയ കുറിച്ചു. മകനെ ചേർത്തുപിടിച്ചുള്ള പുത്തൻ ചിത്രങ്ങളും ഗായിക പങ്കുവച്ചിട്ടുണ്ട്.
‘ഞങ്ങളുടെ മകൻ ദേവ്യാന് ഒന്നാം പിറന്നാൾ ആശംസകൾ. ഞങ്ങളെ മാതാപിതാക്കളാക്കി ജനിപ്പിച്ച് ജീവിതം വളരെ മനോഹരവും സന്തോഷം നിറഞ്ഞതുമാണെന്ന് നീ ഞങ്ങൾക്കു കാണിച്ചു തന്നു. ലോകത്തിലെ മുഴുവൻ സ്നേഹവുംകൊണ്ട് അനുഗ്രഹിക്കപ്പെട്ട് നീ വളരട്ടെ. എളിമയും സത്യസന്ധതയും നല്ല ഹൃദയവുമുള്ള മനുഷ്യനായി നീ വളരൂ’, ശ്രേയ ഘോഷാൽ കുറിച്ചു.
ശ്രേയയുടെ സമൂഹമാധ്യമ കുറിപ്പ് ചുരുങ്ങിയ സമയത്തിനകമാണു ആരാധകർക്കിടയിൽ ചർച്ചയായത്. ഗായിക പങ്കുവച്ച ചിത്രങ്ങളും വൈറൽ ആയിക്കഴിഞ്ഞു. അടുത്തിടെ സഹോദരന്റെ പിറന്നാളിനു ശ്രേയ എഴുതിയ മനോഹരമായ കുറിപ്പും ശ്രദ്ധേയമായിരുന്നു.