ADVERTISEMENT

മകൾ അഞ്ജലിയെ ലൈവ് ആയി സ്ക്രീനിൽ കണ്ട് പൊട്ടിക്കരഞ്ഞ് ഗായിക ഉഷ ഉതുപ്പ്. മഴവിൽ മനോരമയിൽ നടൻ ജഗദീഷ് അവതാരകനായെത്തുന്ന ‘പണം തരും പടം’ വേദിയിൽ അതിഥിയായി എത്തിയതായിരുന്നു ഗായിക. ഭാഷകൾക്കും ദേശങ്ങൾക്കും അതീതമായി ലോകവേദികളിൽ പാടി മുൻനിരാ ഗായികയായി വളർന്ന ഉഷ ഉതുപ്പിനെ ‘പണം തരും’ പടം വേദി പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിനു സാക്ഷ്യം വഹിക്കാൻ ആണ് ഗായികയുടെ മകൾ അഞ്ജലി വിഡിയോ കോളിലൂടെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. 

 

അപ്രതീക്ഷിതമായി മകളെ ലൈവിൽ കണ്ട ഉഷ ഉതുപ്പ് വിങ്ങിപ്പൊട്ടി. തനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും ഗായിക പറഞ്ഞു. മകളെ നേരിൽ കാണാൻ കഴിയാത്തതിന്റെ ദുഃഖവും ഗായിക പങ്കുവച്ചു. അമ്മയെ മിസ് ചെയ്യുന്നുവെന്നു പറഞ്ഞ അഞ്ജലി, സന്തോഷം വന്നാലും സങ്കടം വന്നാലും അമ്മ കരയുമെന്നു വെളിപ്പെടുത്തി. അമ്മയെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങളും അഞ്ജലി പങ്കുവയ്ക്കുകയുണ്ടായി. 

 

കോവി‍ഡ് വ്യാപിച്ചതോടെ കൊൽക്കത്തയിലെ വീട്ടിൽ മകൻ സണ്ണിക്കൊപ്പം കഴിയുകയായിരുന്നു ഉഷ ഉതുപ്പ്. നീണ്ട രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് യാത്ര ചെയ്യുന്നതെന്നും അത് പണം തരും പടം പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണെന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഉഷ ഉതുപ്പ് വേദിയിൽ പറഞ്ഞു. ജഗദീഷിനൊപ്പം പാട്ടും നൃത്തവുമായി മലയാളികളുടെ പ്രിയ ദീദി വേദി ആഘോഷമാക്കിയത് പ്രേക്ഷകർക്കു നവ്യാനുഭവമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com